Connect with us

More

ആഞ്ഞടിച്ച് അശ്വിന്‍ കൊടുങ്കാറ്റ്; പരമ്പര തൂത്തുവാരി ഇന്ത്യ

Published

on

ന്യൂസിലാന്റിനെ 321 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ടെസ്റ്റ് പരമ്പര 3-0 തൂത്തുവാരി. രണ്ടാം ഇന്നിങ്‌സില്‍ മൂന്നിന് 216 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്ത ആതിഥേയര്‍ കിവീസിനു മുന്നില്‍ 475 എന്ന കൂറ്റന്‍ സംഖ്യയാണ് വിജയലക്ഷ്യമായി വെച്ചത്. എന്നാല്‍ സമനിലയിലേക്കു പോലും പൊരുതി നോക്കാതെ സന്ദര്‍ശകര്‍ 44.5 ഓവറില്‍ 153 റണ്‍സിന് പുറത്താവുകയായിരുന്നു. 59 റണ്‍സിന് ഏഴു വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. രണ്ട് ഇന്നിങ്‌സിലുമായി 13 വിക്കറ്റെടുത്ത അശ്വിന്‍ തന്നെയാണ് കളിയിലെ താരവും.

ജയത്തോടെ ഇന്ത്യ പാകിസ്താനെ പിന്തള്ളി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി. ഐ.സി.സിയുടെ അടുത്ത റാങ്കിങ് അപ്‌ഡേറ്റില്‍ ഇന്ത്യയാവും മുന്നിലുണ്ടാവുക.

സ്‌കോര്‍ ചുരുക്കത്തില്‍: ഒന്നാം ഇന്നിങ്‌സ് – ഇന്ത്യ 557 (വിരാട് കോഹ്‌ലി 211, അജിങ്ക്യ രഹാനെ 188, രോഹിത് ശര്‍മ 51 നോട്ടൗട്ട്), ന്യൂസിലാന്റ് 299 (മാര്‍ട്ടിന്‍ ഗപ്ടില്‍ 72, ജിമ്മി നീഷാം 71, ടോം ലഥാം 53). രണ്ടാം ഇന്നിങ്‌സ് – ഇന്ത്യ മൂന്നിന് 216 (ചേതേശ്വര്‍ പുജാര 101, ഗൗതം ഗംഭീര്‍ 50).

ന്യൂസിലാന്റിനെ ഫോളോ ഓണ്‍ ചെയ്യിക്കാമായിരുന്നിട്ടും രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യ പുജാരയുടെ സെഞ്ച്വറിയുടെയും ഗൗതം ഗംഭീറിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് 216 റണ്‍സ് കുറിച്ചത്. പുജാര സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഉടന്‍ ക്യാപ്ടന്‍ കോഹ്‌ലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ഒന്നര ദിവസം ശേഷിക്കെ വന്‍ സ്‌കോര്‍ മുന്നിലുണ്ടായിരുന്ന കിവീസിന് രണ്ടാം ഓവറില്‍ തന്നെ ലഥാമിനെ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ഗപ്ടിലും (29) വില്യംസണും (27) പൊരുതാന്‍ ശ്രമിച്ചെങ്കിലും വില്യംസനെ മടക്കി അശ്വിന്‍ കളി ഇന്ത്യയുടെ വഴിയിലേക്ക് തിരിച്ചു. റോസ് ടെയ്‌ലര്‍ (32) കൂടി മടങ്ങിയതോടെ ഇന്നിങ്‌സ് എത്ര സമയം നീളുമെന്നതു മാത്രമായി ചോദ്യം. ഗപ്ടില്‍ ഒരറ്റത്ത് കടിച്ചുതൂങ്ങാന്‍ ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി അശ്വിന്‍ കിവി ഇന്നിങ്‌സ് പൊളിച്ചു. രണ്ട് വിക്കറ്റുമായി ജഡേജ പിന്തുണ നല്‍കി.

Related: കിവീസിനെ ഞെട്ടിച്ച് കോഹ്ലിയുടെ ഷാര്‍പ്പ് ക്യാച്ച്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബംഗളൂരു-മൈസൂരു ദേശീയപാതയില്‍ വാഹനാപകടം; രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ണ്ടുപേരും യാത്രചെയ്ത ബൈക്ക് മൈസൂരു കലസ്താവടിയില്‍ ചരക്കുലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു

Published

on

ബംഗളൂരു- മൈസൂരു ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍(21), മലപ്പുറം ആനയ്ക്കക്കല്‍ സ്വദേശി നിഥിന്‍(21) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെ 8.30ഓടെ രണ്ടുപേരും യാത്രചെയ്ത ബൈക്ക് മൈസൂരു കലസ്താവടിയില്‍ ചരക്കുലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കെആര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; സ്വകാര്യ ബസില്‍ കണ്‍സഷന്‍ കാര്‍ഡ് വേണ്ട; യൂണിഫോം മതി

ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞ നിറത്തില്‍ ഉള്ളതായിരിക്കും

Published

on

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം. പ്ലസ് ടു വരെയുള്ളവര്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് വേണ്ട.

ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞ നിറത്തില്‍ ഉള്ളതായിരിക്കും. വീട്ടില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് മാത്രമേ കണ്‍സെഷൻ അനുവദിക്കൂ.നേരിട്ട് ബസ് സര്‍വീസുള്ള റൂട്ടുകളില്‍ ഭാഗികമായി യാത്ര അനുവദിക്കില്ല. 40 കി.മീ മാത്രമേ കണ്‍സെഷൻ നല്‍കൂ.

സര്‍ക്കാര്‍ സ്‌കൂളുകള്‍, കോളേജ്, ഐ ടി ഐ, പോളിടെക്നിക് എന്നിവരുടെ ഐ ഡി കാര്‍ഡില്‍ റൂട്ട് രേഖപ്പെടുത്തിയിരിക്കണം. സ്വാശ്രയ വിദ്യാഭ്യാസ/പാരലല്‍ സ്ഥാപനങ്ങള്‍ക്ക് ആര്‍ ടി ഒ/ജോ. ആര്‍ ടി ഒ അനുവദിച്ച കാര്‍ഡ് നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് മണി വരെ മാത്രമേ കണ്‍സെഷൻ അനുവദിക്കൂ.

Continue Reading

GULF

ഹൃദയാഘാതം; വയനാട് സ്വദേശിയായ യുവാവ് ഖത്തറിൽ മരിച്ചു

Published

on

ദോഹ: വയനാട് കമ്പളക്കാട് സ്വദേശിയായ യുവാവ് ഖത്തറിൽ ഹൃദയാ​ഘാതംമൂലം മരിച്ചു. കോട്ടത്തറ കരിഞ്ഞകുന്നിൽ പോള മൂസയുടെ മകൻ ഹനീഫ (30)യാണ് മരണമടഞ്ഞത്.​ഉമ്മുഗുവൈലിനയിലെ ടീ വേൾഡിലെ ജീവനക്കാരനാണ്. കടയുടെ സമീപത്തു തന്നെയായിരുന്നു താമസം. താമസ സ്ഥലത്തു വെച്ചു ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഹമദ് ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

മാതാവ്: ആയിഷ. ഭാര്യ: ജസ്മ. മകൻ: മുഹമ്മദ് മിഖ്ദാദ്. സഹോദരങ്ങൾ:
അലി, അനസ്, റാഫി, ആഷിഖ്, അജ്മൽ ഹമദ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Continue Reading

Trending