News

ഏഷ്യാ കപ്പ്; പാക്കിസ്ഥാനെതിരെ കടുത്ത പ്രഹരം; മൂന്നു വിക്കറ്റു വീഴ്ത്തി ഇന്ത്യ

By webdesk18

September 28, 2025

ഏഷ്യാ കപ്പില്‍ ആദ്യം ബാറ്റു ചെയ്യുന്ന പാക്കിസ്ഥാന്റെ മൂന്നു വിക്കറ്റു വീഴ്ത്തി ഇന്ത്യ. അര്‍ധസെഞ്ചറി തികച്ച ഓപ്പണര്‍ സാഹിബ്‌സാദാ ഫര്‍ഹാന്‍ (38 പന്തില്‍ 57), സയിം അയൂബ് (14), മുഹമ്മദ് ഹാരിസ് (0) എന്നിവരെ വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എത്തിവര്‍ പുറത്താക്കി. ടൂര്‍ണമെന്റില്‍ നേരത്തെ നാല് തവണ സംപൂജ്യനായി പുറത്തായ അയൂബ്, രണ്ടു ഫോറടക്കമാണ് 14 റണ്‍സെടുത്തത്.

ഒന്നാം വിക്കറ്റില്‍ സാഹിബ്‌സാദയും ഫഖര്‍ സമാനും ചേര്‍ന്ന് 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നു സിക്‌സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു ഫര്‍ഹാന്റെ ഇന്നിങ്‌സ്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സായിരുന്നു പാക്കിസ്ഥാന്റെ സമ്പാദ്യം. ശിവം ദുബെയാണ് ഇന്ത്യയുടെ ബോളിങ് ഓപ്പണ്‍ ചെയ്തത്.