നടി അസിന് പെണ്‍കുഞ്ഞ് പിറന്നു. താരം തന്നെയാണ് തനിക്കും രാഹുല്‍ശര്‍മ്മക്കും പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം ആരാധകരെ അറിയിച്ചത്. മലയാളിയായ അസിന്‍ ബോളിവുഡിലും അഭിനയിച്ചതിനു ശേഷം 2016-ലാണ് വിവാഹിതയാവുന്നത്. പിന്നീട് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ബോളിവുഡിലെ അസിന്റെ അടുത്ത സുഹൃത്തായ അക്ഷ്‌കുമാര്‍ കുഞ്ഞിനെ ആരാകര്‍ക്ക് പരിചയപ്പെടുത്തി. കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച അക്ഷയ്കുമാര്‍ അസിനേയും രാഹുല്‍ ശര്‍മ്മയേയും അഭിനന്ദിച്ചു. മൈക്രോമാക്‌സ് ഇന്‍ഫൊര്‍മാറ്റിക്‌സ് ലിമിറ്റഡിന്റെ സ്ഥാപകരിലൊരാളാണ് രാഹുല്‍ശര്‍മ്മ.

akshay-asin-759

image