പശ്ചിമ ബംഗാളിലെയും അസമിലെയും നിയമസഭാ രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. ബംഗാളില്‍ 80.43 ശതമാനവും അസമില്‍ 76.52 ശതമാനവുമാണ് പോളിംഗ് നിരക്ക്. പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് സംഘര്‍ഷ ഭരിതമായപ്പോള്‍ അസമിലെ സ്ഥിതിഗതികള്‍ പൊതുവെ സമാധാനപരമാണ്.

ബംഗാളിലെ 30ഉം അസമിലെ 39ഉം മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് പൂര്‍ത്തിയായത്.