ഗുവാഹത്തി: ദേശീയ പതാകയെ അടിവസ്ത്രത്തോട് ഉപമിച്ച അസം ബിജെപി സംസ്ഥാന പ്രസിഡണ്ട് രജ്ഞിദ് ദാസ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഗുവാഹതിയിലെ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിലാണ് സംഭവം. ആദ്യം തലതിരിച്ച് ദേശീയ പതാക കെട്ടിയ ആസ്ഥാനത്ത്്, തെറ്റു തിരിച്ചറിഞ്ഞ് വീണ്ടും ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ പിന്നീട്, ഇതേക്കുറിച്ച് മാധ്യമങ്ങളോട് നടത്തിയ പ്രതികരണമാണ് വിവാദത്തിനു വഴിവെച്ചത്. ‘ദേശീയ പതാക തെറ്റായാണ് ഉയര്‍ത്തിയതെന്ന് മനസ്സിലായ നിമിഷം തന്നെ അതിന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ചയാളെ ഞാന്‍ വിളിപ്പിച്ചു. അയാള്‍ ക്ഷമ ചോദിക്കുകയും അടിവസ്ത്രം ചില ദിവസങ്ങളില്‍ അറിയാതെ തിരിച്ചിടുന്നത് പോലെ കരുതിയാല്‍ മതിയെന്നും പറഞ്ഞു’ എന്നായിരുന്നു ദാസിന്റെ വിശദീകരണം.
ദേശീയ പതാക തല തിരിച്ചുയര്‍ത്തുകയും അടിവസ്ത്രത്തോട് ഉപമിക്കുകയും ചെയ്ത ബിജെപി പ്രസിഡണ്ട് രാജ്യത്തെ അപമാനിക്കുകയാണ് ചെയ്തതെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡണ്ട് റിപുണ്‍ ബോറ പറഞ്ഞു.