ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തെലുങ്കാനക്കു സമീപം മന്നാപ്പൂര്‍ ഗ്രാമത്തിലെ ആറുവയസ്സുകാരിക്കാണ് ദാരുണാന്ത്യം. സംഭവത്തില്‍ കുട്ടിയുടെ മാതൃസഹോദരനെ പൊലീസ് അറസ്റ്റു ചെയ്തു. സ്‌കൂളിലേക്കുള്ള വഴിമധ്യേയാണ് ആക്രമണമുണ്ടായത്. ഉച്ചക്ക് ഭക്ഷണം കഴിക്കാനായി സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ കുട്ടിയെ സ്‌കൂള്‍ സമയം കഴിഞ്ഞ് ഏറെ വൈകിയിട്ടും കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പെണ്‍കുട്ടിയെ ഉച്ചക്കു ശേഷം മാതൃസഹോദരനൊപ്പം കണ്ടിരുന്നുവെന്ന് പ്രദേശവാസികള്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് 22കാരനായ ശിവകുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. സ്‌കൂളിലേക്കുള്ള യാത്രക്കിടെ പെണ്‍കുട്ടിയെ സമീപത്തെ കൃഷിയിടത്തിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നും മരിച്ചപ്പോള്‍ കിണറ്റില്‍ വലിച്ചെറിയുകയുമായിരുന്നുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.