തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനു നേരെ കയ്യേറ്റം. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപത്തു വെച്ച് ഒരു സംഘം മര്‍ദിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നാലെ പ്രിയനന്ദന്റെ മേല്‍ ചാണകവെള്ളം തളിച്ചു. ആക്രമണത്തിനു പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് പ്രിയനന്ദന്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കുമെന്നും പ്രിയനന്ദന്‍ പറഞ്ഞു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രിയനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.