kerala

വിചാരണ പൂർത്തിയായ അട്ടപ്പാടി മധു വധക്കേസിൽ കോടതി ഇന്ന് വിധി പറയും

By webdesk15

April 04, 2023

വിചാരണ പൂർത്തിയായ അട്ടപ്പാടി മധു വധക്കേസിൽ കോടതി ഇന്ന് വിധി പറയും. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് കേസില്‍ വിധി പറയുക. 2018 ഫെബ്രുവരി 22 നാണ് ആൾക്കൂട്ട മർദ്ധനത്തിൽ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ടത്.മോഷണക്കുറ്റം ആരോപിച്ചു കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്നു മർദ്ധിച്ചതിനെ തുടർന്ന് മധു കൊല്ലപ്പെട്ടു എന്നാണ് കേസ്. 16 പ്രതികളാണ് കേസിലുള്ളത്. 2022 ഏപ്രിൽ 28നാണ് കേസിൽ വിചാരണ തുടങ്ങിയത്.കേസിൽ വിചാരണ ആരംഭിക്കുമ്പോൾ 122 സാക്ഷികളാണ് ഉണ്ടായിരുന്നത്.കേസിൽ വിചാരണ തുടങ്ങിയതു മുതൽ തുടർച്ചയായി സാക്ഷികൾ കൂറുമാറിയത് ശ്രദ്ധേയമായിരുന്നു.രഹസ്യമൊഴി നൽകിയ 8 പേരിൽ 13-ാം സാക്ഷി സുരേഷ് കുമാർ മാത്രമാണ് മൊഴിയിൽ ഉറച്ചു നിന്നത്.സാക്ഷികളിൽ പലരും കോടതിയിൽ എത്തിയതു പോലും പ്രതികൾക്കൊപ്പമായിരുന്നുവെന്നതും ശ്രദ്ധിക്കപ്പെട്ടു.