ആക്രമണത്തില്‍ ഒരു അധ്യാപകന് വെടിയേറ്റ് മരിച്ചു.
അബുജ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ സായുധസംഘം ഒരു ഹൈസ്കൂളില്‍ അതിക്രമിച്ചു കയറി 25 വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയതോടെ മേഖലയിലാകെ ഉത്കണ്ഠ. ആക്രമണത്തില്‍ ഒരു അധ്യാപകന് വെടിയേറ്റ് മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കെബ്ബി സംസ്ഥാനത്തെ ഡങ്കോ വസാഗു പ്രദേശത്തെ മാഗയിലെ ഗേള്‍സ് കോംപ്രഹെന്‍സീവ് സെക്കണ്ടറി സ്കൂളിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ആക്രമണം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഗാര്‍ഡുമായി വെടിവെപ്പ് നടത്തിയ ശേഷമാണ് സംഘം ഹോസ്റ്റലിന്റെ വേലി ചാടിക്കടന്ന് പെണ്‍കുട്ടികളെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് അറിയിച്ചു.
സംഭവസമയത്ത് ആയുധധാരികള്‍ പ്രദേശത്ത് വെടിയുതിര്‍ക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതായും ദൃക്സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് നിരവധി പെണ്‍കുട്ടികളെ കാട്ടിന് അരികിലേക്ക് കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു.
ആക്രമണത്തിന് പിന്നാലെ പൊലീസും സൈന്യവും ഉള്‍പ്പെട്ട കൂടുതല്‍ സേനയെ പ്രദേശത്ത് വിന്യസിച്ചു. രക്ഷപ്പെടാന്‍ സാധ്യതയുള്ള വഴികളില്‍ തിരച്ചില്‍ ശക്തമാക്കിയതായും വനമേഖലയില്‍ പ്രത്യേക ഓപ്പറേഷന് തുടരുന്നതായും അധികൃതര്‍ അറിയിച്ചു.
നൈജീരിയയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് സ്കൂളുകളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകല്‍ പതിവായിരിക്കുകയാണ്. 2024 മാര്‍ച്ചില്‍ കടുന സംസ്ഥാനത്തെ കുരിഗയില് നടന്ന സംഭവത്തില്‍ 200-ലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. രാജ്യത്ത് ഇതുവരെ കുറഞ്ഞത് 1,500 വിദ്യാര്‍ത്ഥികളെ ആയുധസംഘങ്ങള് തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് കണക്കുകള്‍.
തൈക്കാട് ഗ്രൗണ്ടില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തിരുവനന്തപുരം: തൈക്കാട് 19കാരന് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെ ഇന്ന് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് രാജാജി നഗര്‍ സ്വദേശി അലന് (19) കൊല്ലപ്പെട്ടത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടക്കുന്നത്. തൈക്കാട് ഗ്രൗണ്ടില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തമ്പാനൂര്‍ തോപ്പില്‍ വാടകവീട്ടില്‍ താമസിക്കുകയാണ് മരിച്ച അലന്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ കാപ്പാ കേസില്‍ ഉള്‍പ്പെട്ട ചരിത്രമുള്ളവനാണെന്ന് പൊലീസ് പറയുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മറ്റു പ്രതികളേക്കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചത്.
ഹെല്‍മറ്റ് ഉപയോഗിച്ച് തലയില്‍ അടിക്കുകയും കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയും ചെയ്തതായാണ് സാക്ഷികളും പ്രാഥമിക മൊഴികളും സൂചിപ്പിക്കുന്നത്. അലന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തിരിച്ചെത്തിയ സാഹചര്യത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്നതാണ് ശക്തമായ മഴയുടെ മാനദണ്ഡം.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്ത മണിക്കൂറുകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.
മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
കേരളലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 3545 കിലോമീറ്റര്‍ വേഗതയില്‍, ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
ആന്‍ഡമാന്‍ കടല്‍, തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി തീരങ്ങള്‍ എന്നിവിടങ്ങളിലും അതേ രീതിയില്‍ മോശം കാലാവസ്ഥയും ശക്തമായ കാറ്റും സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
കമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
മുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?