കോഴിക്കോട്: ഓസ്‌ട്രേലിക്കെതിരായ മൂന്നാം ടെസ്റ്റിന് മുന്‍പ് ഇന്ത്യയ്ക്ക് തിരിച്ചടി. സീമര്‍ മുഹമ്മദ് ഷമിയ്ക്കും ഉമേഷ് യാദവിനും പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ.എല്‍ രാഹുലും പരിക്കിന്റെ പിടിയിലായി. പരിലീനത്തിനിടെയാണ് താരത്തിന്റെ ഇടത് കൈയ്ക്ക് പരിക്കേറ്റത്.

ബി.സി.സി.ഐയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഹുലിന് മൂന്നാഴ്ച വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതോടെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ഓസീസ് ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യന്‍താരത്തിന് നഷ്ടമാകും.

അതേസമയം, പരിക്ക് മാറി രോഹിത് ശര്‍മ്മ ടീമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമാണ്.