ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും.
ദോഹ : ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ടിക്കറ്റുകളുടെ നിരക്ക് 25 റിയാല്‍ മുതല്‍ ആരംഭിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും. മത്സരങ്ങളോടൊപ്പം വിവിധ വിനോദ പരിപാടികളും സാംസ്കാരിക പരിപാടികളും ആരാധകര്‍ക്കായി ഒരുക്കുന്നുണ്ട്. എല്ലാ ടിക്കറ്റുകളും ഡിജിറ്റല്‍ രൂപത്തിലാണ് ലഭിക്കുക. ഔദ്യോഗിക വെബ്സൈറ്റായ www.roadtoqatar.qa വഴി ബുക്കിംഗ് നടത്താം. ഭിന്നശേഷിയുള്ള ആരാധകര്‍ക്കായി പ്രത്യേക പ്രവേശന സൗകര്യങ്ങളുള്ള ഇരിപ്പിട ഓപ്ഷനുകളും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരിപ്പിടങ്ങള്‍ ആവശ്യമുള്ളവര്‍ accessibilitytickets@sc.qa എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയയ്ക്കാം.
രാജ്യത്തെ വിത്ത് വ്യവസായം നിയന്ത്രിക്കാനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ‘വിത്ത് ബില്‍ 2025’ കര്‍ഷക സംഘടനകളിലും കാര്‍ഷിക വിദഗ്ധരിലും ആശങ്കകള്‍ സൃഷ്ടിക്കുന്നു.
രാജ്യത്തെ വിത്ത് വ്യവസായം നിയന്ത്രിക്കാനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ‘വിത്ത് ബില്‍ 2025’ കര്‍ഷക സംഘടനകളിലും കാര്‍ഷിക വിദഗ്ധരിലും ആശങ്കകള്‍ സൃഷ്ടിക്കുന്നു. ഗുണനിലവാരം ഉറപ്പാക്കുകയും വ്യാപാരം എളുപ്പമാക്കുകയും ചെയ്യാനെന്നതാണെന്ന് സര്‍ക്കാര്‍ പറഞ്ഞാലും, ബില്‍ സ്വകാര്യ വിത്ത് കമ്പനികള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. ഇന്ത്യയിലെ ആദ്യ വിത്തുനിയമം 1966ല്‍ വരുത്തിയത് ഹരിത വിപ്ലവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. അന്നത്തെ നിയമം കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള വിത്തുകളുടെ ശുദ്ധിയും മുളയ്ക്കുവിളവും ഉറപ്പാക്കുന്നതിലായിരുന്നു കേന്ദ്രീകരിച്ചത്. എണ്‍പതുകളോടെ സ്വകാര്യ വിത്ത് കമ്പനികളുടെ കുത്തൊഴുക്കും ഹൈബ്രിഡ് വിത്തുകളുടെ വ്യാപനവും ഇന്ത്യന്‍ വിത്ത് വിപണിയെ പൂര്‍ണമായി മാറ്റിമറിച്ചു. 2002ലെ ദേശീയ വിത്തുനയം സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിച്ചെങ്കിലും കര്‍ഷകര്‍ക്ക് വിത്തിന്റെ വില, ഗുണനിലവാരം, ലഭ്യത എന്നിവയില്‍ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന വിമര്‍ശനവും ഉയര്‍ന്നു. 2004ല്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ‘വിത്ത് ബില്‍’ ഗുണനിലവാരം ഉറപ്പാക്കാനും വ്യവസായം ക്രമീകരിക്കാനും ലക്ഷ്യമിട്ടിരുന്നു. ആദ്യമായി വിത്ത് രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയതും ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നഷ്ടപരിഹാരം 25,000 മുതല്‍ 50 ലക്ഷം രൂപ വരെ ലഭ്യമാക്കിയതുമാണ് പ്രധാന മാറ്റങ്ങള്‍. പിന്നീട് 2019ല്‍ വന്ന പുതുക്കിയ വിത്ത്ബില് കമ്പനികളും സര്‍ക്കാരും സ്വാഗതം ചെയ്തെങ്കിലും കര്‍ഷകസമിതികള്‍ സ്വകാര്യ കമ്പനികള്‍ക്ക് മേല്‍ക്കോയ്മ ഉറപ്പാക്കുന്ന നയമാണെന്ന് വിമര്‍ശിച്ചു. പുതിയ ബില്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിനിടയില് കേന്ദ്രീകരണം വര്‍ധിപ്പിക്കുന്നുവെന്ന വിമര്‍ശനം ഉയരുന്നു. ദേശീയതലത്തില്‍ അംഗീകാരം ലഭിച്ച ഒരു വിത്ത് കമ്പനിക്കു എല്ലാ സംസ്ഥാനങ്ങളിലും പ്രവേശനം സാധ്യമാകുന്നതോടെ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടാവും, വലിയ കമ്പനികള്‍ക്ക് വിപണിയില്‍ മേല്‍ക്കോയ്മ സൃഷ്ടിക്കാനാകും. കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന ആശങ്കകള്‍ നഷ്ടപരിഹാരം നേടാന്‍ കോടതികളില്‍ ആശ്രയിക്കേണ്ടിവരും കര്‍ഷകര്‍ക്ക് നഷ്ടമാകാന്‍ സാധ്യത സര്‍ക്കാര്‍ കര്‍ഷകരുടെ പരമ്പരാഗത വിത്തുല്പാദനം നിയന്ത്രിക്കില്ലെന്നാണ് പറയുന്നത്. എന്നാല്‍ ‘കര്‍ഷകര്‍’ എന്ന നിര്‍വചനത്തില്‍ ചെറുകര്ഷകര് മുതല്‍ കര്‍ഷകസംഘടനകളുടെ വിത്തുല്പാദന യൂണിറ്റുകള്‍ വരെയുണ്ടെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇവ സംരക്ഷിക്കുന്ന പരമ്പരാഗത വിത്തുകളുടെ ഭാവിയെക്കുറിച്ച് ബില്‍ വ്യക്തമായ ഉറപ്പു നല്‍കുന്നില്ല.
മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
മുംബൈ: ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര (ധരം സിങ് ഡിയോള്‍) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലെ വസതിയില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു മരണം.
രണ്ടാഴ്ച മുമ്പ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വേളയില്‍ ധര്‍മേന്ദ്ര മരിച്ചുവെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ മരണവാര്‍ത്ത തെറ്റാണെന്ന് കുടുംബം സ്ഥിരീകരിച്ചതോടെ മാധ്യമങ്ങള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഒക്ടോബര്‍ 31നാണ് ധര്‍മേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ആശുപത്രി വിടുകയും ചെയ്തു.
ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര 1960ല്‍ ‘ദില്‍ ഭീ തേരാ ഹം ഭീ തേരെ’ എന്ന ചിത്രത്തിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. 2012ല്‍ ഭാരത സര്‍ക്കാരിന്റെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്കി അദ്ദേഹത്തെ ആദരിച്ചു. ആറ് പതിറ്റാണ്ട് നീണ്ട കരിയറില്‍ യാദോന്‍ കി ബാരാത്ത്, മേരാ ഗാവ് മേരാ ദേശ്, നൗക്കര്‍ ബീവി കാ, ഫൂല് ഔര്‍ പത്ഥര്‍, ബേതാബ്, ഘായല്‍ തുടങ്ങിയ അവാര്‍ഡ് നേടിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര കേവല്‍ കൃഷന് ഡിയോള്‍ പിന്നീട് സിനിമയിലെ മിന്നും താരമാകുകയായിരുന്നു.
1960കളില്‍ ലളിതവും റൊമാന്റിക്കുമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. 1970കളില്‍ അദ്ദേഹം ആക്ഷന്‍ സിനിമകളിലേക്ക് തിരിയുകയും ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷന്‍ താരങ്ങളില്‍ ഒരാളായി മാറുകയും ചെയ്തു. ആക്ഷന്‍ രംഗങ്ങളിലും കോമഡി, റൊമാന്‍സ്, നാടകം എന്നിങ്ങനെയുള്ള എല്ലാത്തരം റോളുകളിലും അദ്ദേഹം ഒരുപോലെ തിളങ്ങി. ഷോലെ എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിലെ വീരു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ്. നൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
യു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
ബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
ക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
കേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
പാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു