ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത ബി.എസ് യെദ്യൂരപ്പ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തെളിയിക്കാനാവില്ലെന്ന ഭീതിയെ തുടര്‍ന്നാണ്
യെദ്യൂരപ്പ രാജിക്ക് തയാറെടുക്കുന്നതെന്നാണ് വിവരം. വിശ്വാസവോട്ടെടുപ്പിന് മുമ്പ് രാജി വെച്ചേക്കുമെന്നാണ് വിവരം.

യെദ്യൂരപ്പക്കായി രാജിക്കത്ത് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 13 പേജുള്ള രാജി പ്രസംഗമാണ് യെദ്യൂരപ്പക്കായി ഒരുങ്ങുന്നത്.