തിരുവനന്തപുരം: സംസ്ഥാന സാങ്കേതിക സര്‍വകലാശാലയുടെ എല്ലാ ബിടെക് പരീക്ഷകളും മാറ്റിവെച്ചു. വിദ്യാര്‍ത്ഥി സമരം മൂലം ഇന്നലെയും കോളജുകളിലും പരീക്ഷ മുടങ്ങിയതിനെ തുടര്‍ന്നാണ് നടപടി. ക്രിസ്തുമസ് അവധിക്കു ശേഷമായിരിക്കും ഈ പരീക്ഷകള്‍ നടത്തുക. എന്നാല്‍ കഴിഞ്ഞ രണ്ടു പരീക്ഷകള്‍ വീണ്ടും നടത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു.