ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ടു പിന്‍വലിക്കല്‍ നടപടിയെ കണ്ണടച്ച് പിന്തുണച്ച യോഗ ഗുരു ബാബാ രാംദേവ്, നിലപാടില്‍ ബിജെപി നേതാക്കളെ പരിഹസിച്ച് രംഗത്ത്.
വിവാഹങ്ങള്‍ ധാരാളം നടക്കുന്ന സമയത്ത് നോട്ട് നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നതിനെയാണ് രാംദേവ് പരിഹസിച്ചത്. ബി.ജെ.പി.
നോട്ട് വിഷയത്തില്‍ രാജ്യത്ത് പ്രതിഷേധം വ്യാപകമായത് നേതാക്കളില്‍ അധികവും അവിവാഹിതര്‍ ആയതിനാലാണ്അറിയാതെ പോയതെന്നാണ് രാംദേവിന്റെ കണ്ടെത്തല്‍.
ന്യൂഡല്‍ഹിയിലെ ഒരു പൊതുപരിപാടിയില്‍ മാധ്യമപ്രവരര്‍ത്തകരോടായിരുന്നു യോഗ ഗുരുവിന്റെ ഈ രസകരമായ മറുപടി.
ബി.ജെ.പി. നേതാക്കളില്‍ അധികവും അവിവാഹിതരാണ്. അതിനാല്‍തന്നെ ധാരാളം വിവാഹങ്ങള്‍ നടക്കുന്ന സമയമാണിതെന്ന് അവര്‍ ഓര്‍ത്തുകാണില്ല. അതൊരു തെറ്റായിപ്പോയി, രാം ദേവ് പറഞ്ഞു.
എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടായിരുന്നു ഈ നോട്ട് നിരോധനം നടപ്പിലാക്കിയിരുന്നതെങ്കില്‍ വിഷയം വിവാഹങ്ങളെ ഇത്രയധികം വഷളാകില്ലായിരുന്നെന്നും രാംദേവ് അഭിപ്രായപ്പെട്ടു.
എന്നാല്‍ നിയന്ത്രണം വന്നതോടെ ആര്‍ക്കും സ്ത്രീധനം ആവശ്യപ്പെടാന്‍ സാധിച്ചില്ലെന്ന കൗതുകകരമായ കാര്യവും യോഗഗുരു ഓര്‍മ്മിച്ചു. ഈ സംഭവം ഒരു നല്ല കാര്യമെന്നും ബാബാ രാംദേവ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ നോട്ടു വിഷയത്തില്‍ മോദിയെ കണ്ണടച്ച് അനുകൂലിച്ചതാണ് രാംദേവ്. നോട്ട് നിയന്ത്രണ കാലത്ത് ജനങ്ങള്‍ അതിര്‍ത്തിയിലെ പട്ടാളക്കാരുടെ ത്യാഗം ഓര്‍ക്കണമെന്ന അദ്ദേഹത്തിന്റെ ഉപദേശം നവമാധ്യമങ്ങളില്‍ ട്രോളുകളായിരുന്നു. 2014 ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചാരണത്തിന് മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ആളായിരുന്നു രാംദേവ്.
അതേസമയം നോട്ട് വിഷയത്തില്‍ രാജ്യത്ത് പ്രതിഷേധം വ്യാപകമായതോടെ വിവാഹം നടക്കാനിരിക്കുന്ന കുടുംബങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ വരെ പിന്‍വലിക്കാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
Be the first to write a comment.