ഷില്ലോങ്: കേന്ദ്രസര്‍ക്കാരിന്റെ ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ നിന്ന് വീണ്ടും രാജി. മേഘാലയിലെ ബി.ജെ.പി നേതാവ് ബച്ചുമറാക് രാജിവെച്ചു. തന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ബഹുമാനിക്കാത്ത പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രാജി. വടക്കന്‍ ഗാരോ ഹില്‍സിലെ ബി.ജെ.പി ജില്ലാ പ്രസിഡന്റാണ് ബച്ചു മറാഖ്.

മതേതരത്വം തകര്‍ക്കുന്ന ബി.ജെ.പിയുടെ നയങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. ബി.ജെ.പി ഭക്ഷണരീതികളേയും സംസ്‌കാരത്തേയും അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. ബി.ജെ.പിയുടെ നയങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ബച്ചു മറാക് പറഞ്ഞു.

നേരത്തേയും ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച് മേഘാലയില്‍ രാജിയുണ്ടായിരുന്നു. പാര്‍ട്ടിയുടെ പ്രമുഖ നേതാവ് ബര്‍ണാഡ് ആയിരുന്നു ബീഫ് വിഷയത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചത്. രാജിവെച്ച ബച്ചു മറാക് ജൂണ്‍ പത്തിന് വിമത ബി.ജെ.പി നേതാക്കള്‍ നടത്തുന്ന ബീഫ് ഫെസ്റ്റിവല്ലില്‍ പങ്കെടുക്കുമെന്നും അറിയിച്ചു.