Connect with us

Video Stories

ഗോവാദി താണ്ഡവം കേരളത്തില്‍ വേണ്ട

Published

on

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (കന്നുകാലിച്ചന്തകളുടെ നിയന്ത്രണം) ചട്ടങ്ങള്‍ 2017 എന്നപേരില്‍ കേന്ദ്രപരിസ്ഥിതിമന്ത്രായലം മെയ് ഇരുപത്തിമൂന്നിന് പുറപ്പെടുവിച്ച ഗസറ്റ്‌വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം കന്നുകാലികളുടെ വില്‍പന തടസ്സപ്പെടുന്നതായ വാര്‍ത്തകളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഒരുലക്ഷംകോടിയോളം രൂപയുടെ വ്യാപാരംവഴി കോടിക്കണക്കിന് മനുഷ്യരുടെ ജീവിതമാര്‍ഗത്തിലേക്കാണ് മോദി ഭരണകൂടം കള്ളിമുള്ളുകള്‍ വലിച്ചിട്ടിരിക്കുന്നത്. 1960ലെ മൃഗപീഡനനിരോധനനിയമത്തിന്റെ ചുവടുപിടിച്ച് കൊണ്ടുവന്ന ചട്ടങ്ങള്‍ വഴി കന്നുകാലിച്ചന്തയില്‍ പോത്ത്, എരുമ, കാള, പശു, ഒട്ടകം എന്നിവയുടെ വില്‍പന നടത്തുന്നത് കാര്‍ഷികാവശ്യത്തിന് വേണ്ടിമാത്രമാണെന്നാണ് കല്‍പിക്കുന്നത്. കശാപ്പിനായാണ് രാജ്യത്തെ കന്നുകാലിച്ചന്തകള്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നതെന്നിരിക്കെ കന്നുകാലിവില്‍പന കുറയില്ലെന്നുപറയുന്നവരുടെ വായടപ്പിക്കുന്നതാണ് അവരുടെതന്നെ ശക്തികള്‍ പാലക്കാട്ട് കഴിഞ്ഞരാത്രി അഴിച്ചുവിട്ട കാലിക്കടത്തുതടയല്‍ നടപടി. ഭരണഘടനയുടെ നാല്‍പത്തെട്ടാംവകുപ്പിലെ സ്റ്റേറ്റ് ലിസ്റ്റില്‍പെടുന്നതാണ് കന്നുകാലികളുടെ പരിചരണം, സംരക്ഷണം, വില്‍പന, രോഗനിയന്ത്രണം തുടങ്ങിയവ എന്നിരിക്കെ കാലികളുടെ വില്‍പനക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ നിയമപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനമുഖ്യമന്ത്രിമാര്‍ വിജ്ഞാപനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കേരളംഒരുപടി കൂടികടന്ന് പ്രത്യേകനിയമസഭാ സമ്മേളനംവിളിക്കാനും വേണ്ടിവന്നാല്‍ നിയമനിര്‍മാണത്തിനും ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് തമിഴ്‌നാട് -പാലക്കാട് അതിര്‍ത്തിയിലെ വേലന്താവളത്ത് ഹിന്ദുമുന്നണിപ്രവര്‍ത്തകര്‍ പത്തോളം കന്നുകാലി ലോറികള്‍ ബലപ്രയോഗത്തിലൂടെയും ഭീഷണിപ്പെടുത്തിയും തടയുകയും തിരിച്ചയക്കുകയും ചെയ്തിരിക്കുന്നത്. കേന്ദ്രനിയമം നടപ്പാക്കിയില്ലെങ്കില്‍ സ്വയം കയ്യിലെടുക്കുമെന്നാണ് ഇക്കൂട്ടര്‍ പറഞ്ഞുവെക്കുന്നത്.

പതിനഞ്ചുലക്ഷം കന്നുകാലികള്‍ പ്രതിവര്‍ഷം കേരളത്തിലേക്ക് വരുന്നുണ്ട്. തെക്കന്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക, ആ്്ന്ധ്രപ്രദേശ്. തെലുങ്കാന, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നാണ് ഇവയെത്തുന്നത്. രണ്ടരലക്ഷം ടണ്‍ മാട്ടിറച്ചി കേരളത്തില്‍ പ്രതിവര്‍ഷം വിറ്റഴിക്കുന്നുവെന്നും ഇതിന് 6552 കോടി രൂപവിലവരുമെന്നും മുഖ്യമന്ത്രിതന്നെ പറയുന്നു. കേരളത്തില്‍ ഈ മേഖലയില്‍ പണിയെടുക്കുന്നവരുടെ എണ്ണം പതിനഞ്ചുലക്ഷത്തോളമാണ്. ഇതിനുപുറമെയാണ് ഹോട്ടലുകളിലും മറ്റുമുള്ളവര്‍. കഴിഞ്ഞ 27ന് കുഴല്‍മന്ദത്തും ജൂണ്‍ഒന്നിന് വാണിയംകുളത്തും നടന്ന പതിവുകാലിച്ചന്തകളില്‍ കാലികളുടെ വന്‍കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. എഴുപത് ലോഡുകള്‍ വരുന്നിടത്ത് വാണിയംകുളത്ത് എത്തിയത് പതിനെട്ട് ലോഡാണ്. കച്ചവടമാകട്ടെ ഒന്നരക്കോടിയില്‍ നിന്ന് പതിനഞ്ചുലക്ഷമായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചന്ത നിര്‍ത്താനൊരുങ്ങുകയാണ് കരാറുകാര്‍. പാലക്കാട് ജില്ലയിലെ പത്തോളം കാലിച്ചന്തകളിലായി പ്രതിവാരം നാല്‍പതുകോടി രൂപയുടെ കാലിക്കച്ചവടമാണ് നടക്കുന്നത്. ഇത് പൊടുന്നനെ ഇടിഞ്ഞത് വ്യാപാരികളെയും ഹോട്ടലുകാരെയും ഇടനിലക്കാരെയും ദുരിതത്തിലാക്കിയിരിക്കയാണ്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ കാലിച്ചന്തയായ പൊള്ളാച്ചിയില്‍ മലയാളികളടക്കം ആയിരക്കണക്കിന് വ്യാപാരികളാണ് ആഴ്ചയില്‍ എത്തുന്നത്. മലയാളിയെ സംബന്ധിച്ചിടത്തോളം അവന്റെ ആരോഗ്യത്തിന്റെ മുഖ്യഘടകങ്ങളിലൊന്നാണ് കാളയുടെയും പോത്തിന്റെയും എരുമയുടെയും മറ്റും ഇറച്ചി. പശുക്കളെ സാധാരണയായി ആരും കശാപ്പിന് നല്‍കാറില്ലെന്നുമാത്രമല്ല, അവയെ പാലിനുവേണ്ടിയാണ് പ്രധാനമായും വളര്‍ത്തുന്നത്. അതേസമയം കറവവറ്റിയാല്‍ പതിനായിരം രൂപയിലധികം കിട്ടുമെന്നതിനാല്‍ കാലിവളര്‍ത്തലിലെ നഷ്ടം ഇതുകൊണ്ടാണ് കര്‍ഷകര്‍ നികത്തുന്നത്. ഇതിനിടയിലാണ് കാലികളുടെ വരവ് തടഞ്ഞുകൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാലിക്കടത്ത് തടയുന്നത്. കഴിഞ്ഞവര്‍ഷം കോയമ്പത്തൂരിലും മറ്റും പീഡനത്തിന്റെ പേരില്‍ ഇതേ ശക്തികള്‍ കാലിക്കടത്ത് തടഞ്ഞതിനാല്‍ കോടികളുടെ കച്ചവടമാണ് മുടങ്ങിയത്. ഇത്തവണയും സമാനമായ സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്. കര്‍ഷകര്‍ കാലികളെ ഭാവി ഭയന്ന് വിറ്റുതീര്‍ക്കാനും ശ്രമിക്കുന്നതായാണ് വിവരം. ഇങ്ങനെ പോയാല്‍ കാലികളും കാലിച്ചന്തകളും നാട്ടിലില്ലാതെയാകും. ഇതിലൂടെ വരുമാനം കണ്ടെത്തുന്ന ലക്ഷക്കണക്കിന് പാവങ്ങളുടെയും സാധാരണക്കാരുടെയും ജീവിതം വഴിമുട്ടുകയും അവരുടെ കുടുംബങ്ങള്‍ പട്ടിണിയിലാകുകയും ചെയ്യും. ഇപ്പോള്‍തന്നെ ബീഫിന്റെ വില 250ല്‍ നിന്ന് 300 രൂപവരെയെത്തിക്കഴിഞ്ഞു. നൂറില്‍താഴെയുണ്ടായിരുന്ന കോഴിവിലയും അമ്പതുശതമാനം വര്‍ധിച്ചു.
ദളിതര്‍, മുസ്്‌ലിംകള്‍ എന്നിവരാണ് പ്രധാനമായും ഈ രംഗത്ത് കച്ചവടത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ക്കുനേരെ നിലവില്‍തന്നെ കാവിശക്തികള്‍ മര്‍ദനവും കൊലപാതകവുമൊക്കെയായി രംഗത്തുണ്ട്. ഇന്ത്യയില്‍ ബീഫ് കയറ്റുമതി ചെയ്യുന്നത് മുപ്പതിനായിരം കോടിക്കുമുകളിലാണ്. അല്‍കബീര്‍ പോലുള്ള കയറ്റുമതിസ്ഥാപനങ്ങള്‍ക്കുചുക്കാന്‍പിടിക്കുന്നതാകട്ടെ ബി.ജെ.പി നേതാക്കളും. രാജ്യത്ത് മാസം ഭക്ഷിക്കുന്നവര്‍ 71 ശതമാനമാണ്. ഇവരെയാണ് സര്‍ക്കാരും സംഘ്പരിവാരവും ചേര്‍ന്ന് അച്ചടക്കം അടിച്ചേല്‍പിക്കുന്നത്. ഹിന്ദുമതത്തെ കൂട്ടുപിടിച്ച് പശുവിനെ ഗോമാതാവാക്കിയാണ് സംഘശക്തികള്‍ ഇതുചെയ്യുന്നതെങ്കില്‍ മനുഷ്യരെ പച്ചക്കുകൊല്ലുന്നവരാണ് ഇതേ കാലിസംരക്ഷകരെന്നതാണ് ഏറെ വൈരുധ്യം. മുഹമ്മദ് അഖ്‌ലാഖ്, പെഹ്്‌ലൂഖാന്‍ തുടങ്ങി എത്രപേരെയാണ് ഇക്കൂട്ടര്‍ ഗോസംരക്ഷണത്തിന്റെ മറവില്‍ തല്ലിക്കൊന്നത്. പെരുന്നാള്‍ ദിനത്തില്‍ ബിരിയാണിയിലെ ഇറച്ചി തിരഞ്ഞ് മുസ്‌ലിം കുടുംബങ്ങളെ പട്ടിണിക്കിട്ടവരാണിവര്‍. ആര്‍.എസ്.എസ് നാഗ്പൂരിലെടുത്ത ഗോസംരക്ഷണ തീരുമാനമാണിതെന്ന് ഏതുകുട്ടിക്കും മനസ്സിലാകുന്നതാണ്. അതിന് ഒരു ജനാധിപത്യസര്‍ക്കാര്‍ മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് നിന്നുകൊടുക്കുന്നുവെന്ന് മാത്രമേയുള്ളൂ.
ഹിന്ദുമുന്നണിക്കാര്‍ ചെയതതുപോലുള്ള കാലിക്കടത്ത് തടയല്‍ വരുംനാളുകളില്‍ തുടരുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്. പ്രസ്താവനകളും യോഗവും എന്നതിലുപരി വടക്കേഇന്ത്യയുടെ അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്താതിരിക്കാന്‍ കേരളസര്‍ക്കാര്‍ കര്‍ശനജാഗ്രതപാലിക്കണം. കാലിച്ചന്തകളിലേക്കുള്ള ഗതാഗതം സുഗമമാക്കുകയും അവിടെ മുന്‍കാലത്തെപോലെ കച്ചവടം ഉറപ്പുവരുത്തുകയും ചെയ്യാന്‍ പൊലീസും ജില്ലാ ഭരണകൂടങ്ങളും സഹായം നല്‍കണം. പുറത്ത് പച്ചക്കറിയിസം പറയുകയും അകത്ത് ഇറച്ചിക്കറി വിളമ്പുകയും ചെയ്യുന്ന സംഘപരിവാരത്തിന്റെ രാഷ്ട്രീയഅജണ്ടക്ക് അരുനിന്നുകൊടുക്കലാകരുത് സര്‍ക്കാരിന്റെ ജോലി. നോട്ടുനിരോധനം പോലെ മറ്റൊരു മണ്ടത്തരമായി മാറുംമുമ്പ് ഹിന്ദുത്വവര്‍ഗീയതയുടെ കുല്‍സിതനീക്കത്തിനെതിരെ അതിശക്തമായ നടപടികളാണ് സംസ്ഥാനസര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.

Health

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നു

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

Published

on

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. ലഹരി കുത്തിവയ്പ് ഉള്‍പ്പെടെ ഇതിനു കാരണമാകാമെന്നാണ് വിലയിരുത്തല്‍.

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു. എന്നാല്‍, പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈറസ് ബാധ വര്‍ധിക്കുന്നില്ല എന്നത് ആശ്വാസമാണെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വ്യക്തമാക്കി.

ഇന്ത്യയില്‍ ഏറ്റവും കുറവ് എച്ച്‌ഐവി പോസിറ്റിവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്വവര്‍ഗാനുരാഗം വഴിയും പുരുഷന്മാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നുണ്ടെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

2019ല്‍ 1211 പേര്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. 2024ല്‍ ഇത് 1065 ആയി കുറഞ്ഞു. ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. 2023ല്‍ ഇത് 1270 ആയിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഏറ്റവുമധികം എച്ച്‌ഐവി ബാധ. 2024ലെ 1065 എച്ച്‌ഐവി ബാധിതരില്‍ 805 പേരും പുരുഷന്മാരാണ് എന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് വ്യക്തമാക്കുന്നു.

Continue Reading

Video Stories

സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി, എം.വി ഗോവിന്ദന് രഹസ്യങ്ങള്‍ പുറത്താകുമോയെന്ന ഭയം; വി.ഡി സതീശന്‍

ഈ സാഹചര്യത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം നടത്തിയെ മതിയാകൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നിലപാട് സര്‍ക്കാരും പാര്‍ട്ടിയും വേട്ടക്കാര്‍ക്കൊപ്പമാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

പി.പി ദിവ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന ഭയവും വെപ്രാളവുമാണ് എം.വി ഗോവിന്ദന്. അതുകൊണ്ടാണ് നവീന്‍ ബാബുവിന്‍റെ വീട്ടിലെത്തി കുടുംബത്തിനൊപ്പമാണെന്ന് പറഞ്ഞതിനു പിന്നാലെ ജയിലില്‍ നിന്നും ഇറങ്ങിയ പി.പി ദിവ്യയെ സ്വീകരിക്കാന്‍ എം.വി ഗോവിന്ദന്‍ സ്വന്തം ഭാര്യയെ അയച്ചത്.

എന്തൊരു കാപട്യമാണിത്? സിബിഐ അന്വേഷണത്തെ എതിര്‍ക്കുമ്പോഴും സിപിഎം നവീന്‍ ബാബുവിന്‍റെ കുടുംബത്തിനൊപ്പമാണെന്ന് ഇപ്പോഴും ആവര്‍ത്തിക്കുന്ന എം.വി ഗോവിന്ദനും സിപിഎമ്മും കേരളത്തിന്‍റെ പൊതുബോധ്യത്തെയാണ് വെല്ലുവിളിക്കുന്നതെന്നും സതീശന്‍ ചൂണ്ടികാട്ടി.

പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാകാമെന്ന സംശയവുമാണ് അദ്ദേഹത്തിന്‍റെ ഭാര്യ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. കുടുംബാംഗങ്ങള്‍ എത്തുന്നതിന് മുമ്പ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതും ദുരൂഹമാണ്. നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തി തീര്‍ത്ത് കുറ്റക്കാരെ രക്ഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘവും ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം നടത്തിയെ മതിയാകൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തി തീര്‍ക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയതു സംബന്ധിച്ച് അന്വേഷിക്കാത്തതില്‍ രാഷ്ട്രീയ ഇടപെടലുണ്ട്. പ്രശാന്തനെ സിപിഎം സംരക്ഷിക്കുന്നത് ബിനാമി കഥകള്‍ പുറത്തു വരാതിരിക്കാനാണ്. പ്രശാന്തന്‍ ആരുടെ ബിനാമിയാണെന്നതു പുറത്തു വന്നാല്‍ മുഖംമൂടികള്‍ അഴിഞ്ഞു വീഴും. അതുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

Continue Reading

Video Stories

നവജാത ശിശുവിന് ഗുരുതര വൈകല്യം; ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഏഴ് തവണ സ്‌കാന്‍ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞില്ല

Published

on

ആലപ്പുഴ: ആലപ്പുഴയില്‍ നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു.
ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് കേസെടുത്തത്.അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധരണ വൈകല്യങ്ങളുമായി ജനിച്ചത്.

ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. വൈകല്യങ്ങള്‍ ഗര്‍ഭകാലത്തെ സ്‌കാനിംഗില്‍ ഡോക്ടര്‍മാര്‍ അറിയിച്ചില്ലെന്നാണ് ദമ്പതികളുടെ പരാതി. ഏഴ് തവണ സ്‌കാന്‍ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending