തിരുവനന്തപുരം: സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. അപവാദ പരാമര്‍ശമുള്ള വിഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്നാണു പരാതി. വിഡിയോയുടെ ഭാഗങ്ങളും ഭാഗ്യലക്ഷ്മി പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് കേസെടുക്കും. സൈബര്‍ അധിക്ഷേപവുമായി ബന്ധപ്പെട്ട് ശാന്തിവിള ദിനേശിനെതിരെ മുന്‍പും ഭാഗ്യലക്ഷ്മി പൊലീസില്‍ പരാതി നല്‍കിയിരുന്നു.