മനാമ: ഗള്‍ഫ് സഹകരണ കൗണ്‍സിലായ ജി.സി.സിയില്‍ നിന്ന് ഖത്തറിനെ പുറത്താക്കില്ലെന്ന് ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ഖലീഫ രാജാവ് പറഞ്ഞു.
സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും മുന്നോട്ടുവെച്ച ഉപാധികള്‍ പാലിക്കുന്നതില്‍ ഖത്തര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ നിന്ന് ഖത്തറിനെ പുറത്താക്കുമെന്നതു സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ലെന്നും ബഹ്‌റൈന്‍ ഭരണാധികാരി പറഞ്ഞു.
ജൂണ്‍ ആറിനാണ് സഊദി അറേബ്യയും സഖ്യരാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്ര വാണിജ്യബന്ധങ്ങള്‍ വിഛേദിച്ചത്.
Be the first to write a comment.