ന്യൂഡല്‍ഹി: മതപ്രഭാഷകന്‍ സാകിര്‍ നായികിന്റെ സംഘടനയായ ഇസ്്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐആര്‍എഫ്) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. യുഎപിഎ ചുമത്തി അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. ഇന്നലെ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ആഭ്യന്തരമന്ത്രാലയം വൈകാതെ പുറപ്പെടുവിക്കും.
തീവ്രവാദബന്ധം ആരോപിച്ചാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് വിലങ്ങുവീണത്. ബംഗ്ലാദേശില്‍ ആക്രമണം നടത്തിയവര്‍ സാകിര്‍ നായികിന്റെ പ്രഭാഷണത്തില്‍ ആവേശം ഉള്‍കൊണ്ടവരാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള പീസ് ടിവി വഴിയും അല്ലാതെയും സാകിര്‍ നായിക് നടത്തിയ പ്രഭാഷണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചുവരികയായിരുന്നു.
സാകിര്‍ നായികിന്റെ സംഘടനക്ക് നിരോധനം

Be the first to write a comment.