Connect with us

india

ബംഗളൂരു കോളേജില്‍ 19കാരി കുത്തേറ്റു മരിച്ചു

മറ്റൊരു കോളേജിലെ വിദ്യാര്‍ത്ഥിയായ പ്രതി ലയസ്മിതയെ ദ്രോഹിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രസിഡന്‍സി കോളേജില്‍ എത്തിയത്.

Published

on

ബംഗളൂരു പ്രസിഡന്‍സി കോളേജില്‍ 19കാരി കുത്തേറ്റു മരിച്ചു. ബംഗളൂരു റൂറലിലുള്ള കോളേജിലെ വിദ്യാര്‍ത്ഥിനിയായ ലയസ്മിതയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച അക്രമി പവന്‍കല്യാണിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ കയറ്റുന്നതിനായി മരത്തിന്റെ ചുവട്ടില്‍നിന്ന് കോളേജ് സെക്യൂരിറ്റിഗാര്‍ഡുകള്‍ ഉയര്‍ത്തുന്നത് ക്യാമ്പസില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു കോളേജിലെ വിദ്യാര്‍ത്ഥിയായ പ്രതി ലയസ്മിതയെ ദ്രോഹിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രസിഡന്‍സി കോളേജില്‍ എത്തിയത്.

 

 

india

അർജുന് വേണ്ടി തെരച്ചിൽ ഊർജിതമാക്കി; മംഗളൂരുവിൽ നിന്ന് റഡാർ എത്തിച്ചു

മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും

Published

on

കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയടക്കം കാണാതായ അർജുന് വേണ്ടി തെരച്ചിൽ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി റഡാർ എത്തിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മംഗലാപുരത്ത് നിന്ന് റഡാർ എത്തിച്ചത്. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും.

സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക. ദൗത്യം ദുഷ്‌കരമാണെന്നും ലോറിക്ക് അടുത്തെത്താൻ 100 മീറ്റർ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തിൽ നിന്ന് പോയ എംവിഐ ചന്ദ്രകുമാർ അറിയിച്ചു. ആറ് മീറ്റർ മണ്ണ് ലോറിക്ക് മുകളിലുണ്ട്. കേരളത്തിൽ നിന്നുള്ള എംവിഐ ഉദ്യോഗസ്ഥരെ ഇവിടേക്ക് കടത്തി വിടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു

എസ് പി വന്നതിന് ശേഷം മാത്രമേ തീരുമാനിക്കാനാകൂ എന്നാണ് കർണാടക പോലീസ് പറഞ്ഞത്. ഇതോടെ കേരളാ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി.

Continue Reading

india

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

ഏപ്രിലില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ട് വിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം.

Published

on

തിരുവനന്തപുരം: ജൂലൈ 30ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാകും മഷി പുരട്ടുക. ഏപ്രിലില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ട് വിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം.

ഈ നിര്‍ദ്ദേശം ജൂലൈ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാര്‍ഡുകളിലേയ്ക്കാണ് ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആള്‍മാറാട്ടത്തിനെതിരെയുള്ള മുന്‍കരുതല്‍ വ്യവസ്ഥ പ്രകാരം സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി ബോദ്ധ്യമായാല്‍, ഇടതു കൈയ്യിലെ ചൂണ്ടുവിരല്‍ പ്രിസൈഡിംഗ് ഓഫീസറോ പോളിംഗ് ഓഫീസറോ പരിശോധിച്ച് അതില്‍ മായാത്ത മഷി പുരട്ടേണ്ടതുണ്ട്. വോട്ടറുടെ ഇടതുചൂണ്ടുവിരലില്‍ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ ഉണ്ടെങ്കില്‍ വോട്ട് ചെയ്യാനാകില്ല. ഇതിനാലാണ് നടുവിരലില്‍ മഷി പുരട്ടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

Continue Reading

india

മല്ലികാർജ്ജുൻ ഖാർഗെ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സ കഴിഞ്ഞ് മടങ്ങി

കോഴിക്കോട്. എം പിഎം.കെ.രാഘവൻ, വണ്ടൂർ എം.എൽഎ എ.പി.അനിൽകുമാർ,മലപ്പുറം ഡി.സി.സി പ്രസിഡന്റ് .വി.എസ്.ജോയി, ജയ് ഹിന്ദ്ടിവി എം.ഡി ബി.എസ്.ഷിജു എന്നിവർ ചേർന്ന് അദ്ദേഹത്തെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും യാത്രയാക്കി.

Published

on

കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സ കഴിഞ്ഞ് ബാംഗ്ലൂരിലേക്ക് മടങ്ങി. 14 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയത്. കോഴിക്കോട്. എം പിഎം.കെ.രാഘവൻ, വണ്ടൂർ എം.എൽഎ എ.പി.അനിൽകുമാർ,മലപ്പുറം ഡി.സി.സി പ്രസിഡന്റ് .വി.എസ്.ജോയി, ജയ് ഹിന്ദ്ടിവി എം.ഡി ബി.എസ്.ഷിജു എന്നിവർ ചേർന്ന് അദ്ദേഹത്തെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും യാത്രയാക്കി.

നേരത്തെ ആര്യവൈദ്യശാലയുടെ സ്നേഹോപഹാരം മാനേജിംഗ് ട്രസ്റ്റിയും ചീഫിഷ്യനുമായ ഡോ.പി.എം.വാരിയർ മല്ലികാർജ്ജുൻ ഖാർഗേക്ക് സമ്മാനിച്ചു.
ആര്യവൈദ്യശാലാ സി.ഇ.ഒ കെ.ഹരികുമാർ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.നിഷാന്ത് തുടങ്ങിയവരും ജീവനക്കാരും സന്നിഹിതരായിരുന്നു.

Continue Reading

Trending