പുതിയ സീസണിനൊരുങ്ങുന്ന ബാഴ്‌സലോണയ്ക്ക് തോല്‍വിയോടെ തുടക്കം. ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാര്‍സയെ പരാജയപ്പെടുത്തിയത്. അതേസമയം പുതിയ കോച്ചും മുന്‍ താരവുമായ ഫ്രാങ്ക് ലംപാര്‍ഡിന് കീഴില്‍ ഇറങ്ങിയ ചെല്‍സിക്ക് വിജയം ആത്മവിശ്വാസം നല്‍കുന്നു. തമ്മീസ് എബ്രഹാമും റോസ് ബാര്‍ക്ക്‌ലിയും ചെല്‍സിക്ക് വേണ്ടി സ്‌കോര്‍ ചെയ്തപ്പോള്‍ ബാര്‍സയുടെ ആശ്വാസ ഗോള്‍ റാക്കിറ്റിച്ചിന്റെ സംഭാവനയായിരുന്നു.

ക്യാപ്റ്റന്‍ ലയണല്‍ മെസി, ലൂയി സുവാരസ് ഫിലിപ്പെ കുട്ടീഞ്ഞ്യോ എന്നിവരില്ലാതെയാണ് ബാഴ്‌സ ചെല്‍സിക്കെതിരെ ഇറങ്ങിയത്. . ബാഴ്‌സലോണ കുപ്പായത്തില്‍ അന്റോയിന്‍ ഗ്രീസ്മാന്റെയും ഡീജോങിന്റെയും അരങ്ങേറ്റ മത്സരം കൂടിയാണ് ഇന്ന് നടക്കുക.

https://www.youtube.com/watch?v=MBjHSF9wX74