ബാല്‍സിലോണ: മെസി ബാര്‍സിലോണ വിടുകയാണെങ്കില്‍ പകരക്കാരനായി ടീമിലെത്തുക സാഡിയോ മാനെയാകുമെന്ന് സൂചന.ദ സ്‌പോര്‍ട് ചാനലാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 108 മില്യണ്‍ യൂറോയ്ക്ക് സാനെയെ ടീമിലെത്തിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ലിവര്‍പൂളിന്റെ സൂപ്പര്‍താരമാണ് മാനെ. 2019-20 സീസണില്‍ ലിവര്‍പൂളിനായി 47 മത്സരങ്ങള്‍ കളിച്ച മാനെ 22 ഗോളുകള്‍ നേടിയിരുന്നു.

എന്നാല്‍ മെസി ബാര്‍സ വിടുമോ എന്ന കാര്യത്തില്‍ ഇതുവരെ ഉറപ്പ് വന്നിട്ടില്ല. 2021 വരെ ബാര്‍സയുമായി കരാറുള്ള മെസി ടീമില്‍ നിന്ന് മറ്റേതെങ്കിലും ക്ലബിലേക്ക് ചേക്കേറുകയാണെങ്കില്‍ ഫിഫ അദ്ദേഹത്തെ വിലക്കാനുള്ള സാധ്യതയും കൂടുതലാണ്. മെസി ബാര്‍സ വിടുമെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ബാര്‍സ മാനേജ്‌മെന്റിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്.