മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്‌സലോണയെ സെല്‍റ്റ ദി വിഗോ സമനിലയില്‍ തളച്ചു. മെസിയും സുവാരസും പുറത്തിരുന്ന മത്സരത്തില്‍ 2-2നാണ് സെല്‍റ്റ ദി വിഗോ ബാഴ്‌സലോണയെ സമനിലയില്‍ കുരുക്കിയത്. 36-ാം മിനിറ്റില്‍ ഡെംബാലേയും 64-ാം മിനിറ്റില്‍ പാചോയുമാണ് ബാഴ്‌സലോണക്കായി ഗോളുകള്‍ നേടിയത്.

45-ാം മിനിറ്റില്‍ ജോണിയും 82-ാം മിനിറ്റില്‍ ആസ്പാസുമാണ് സെല്‍റ്റ ദി വിഗോക്കായി ഗോളുകള്‍ നേടിയത്. സ്പാനിഷ് ലീഗില്‍ ഒന്നാമത് നില്‍ക്കുന്ന ബാഴ്‌സ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനെക്കാള്‍ 12 പോയിന്റ് മുന്നിലാണ്. കഴിഞ്ഞ 40 മത്സരങ്ങളില്‍ പരാജയമറിയാതെ ലാ ലീഗ കിരീടത്തിലേക്ക് കുതിക്കുകയാണ് ബാഴ്‌സലോണ.