Connect with us

Culture

‘ബീഫ് കഴിക്കില്ല, പശു വിശുദ്ധ മൃഗം’ എ.ആര്‍ റഹ്മാന്റെ ‘പരാമര്‍ശ’ത്തിനു പിന്നില്‍ സംഘപരിവാറിന്റെ വ്യാജ പ്രചാരണം

Published

on

ന്യൂഡല്‍ഹി: പശു-ബീഫ് വിഷയത്തില്‍ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ നിലപാടെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞു. സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഹൊവാക്‌സ് സ്ലേയറാണ് ഇതുസംബന്ധിച്ച കണ്ടെത്തല്‍ നടത്തിയത്.

വ്യാജ പ്രചാരണത്തിനു പിന്നില്‍ സംഘപരിവാറാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ ബീഫ് കഴിക്കില്ലെന്നും അമ്മ പശുവിനെ ആരാധിച്ചിരുന്നുവെന്നും റഹ്മാന്‍ പറഞ്ഞുവെന്നാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചത്.

southlive%2f2017-06%2f64bbf5d7-d706-4125-85fb-41e8eded1518%2frahman

കന്നുകാലികളുടെ കശാപ്പ് നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തെ റഹ്മാന്‍ സ്വാഗതം ചെയ്യുന്നതായും സന്ദേശത്തിലുണ്ട്.

‘ ഞാന്‍ ബീഫ് കഴിക്കില്ല. പശു ജീവിതത്തിന്റെ വിശുദ്ധ ചിഹ്നമാണ്. പശുക്കളെ കൊല്ലുന്നത് കോടി കണക്കിന് ഹൈന്ദവ സമുദായക്കാരുടെ മനോവികാരത്തെ മുറിപ്പെടുത്തുമെന്നും അതിനാല്‍ നാം അത് അവസാനിപ്പിക്കണം. കന്നുകാലികളുടെ കശാപ്പ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു’-റഹ്മാന്‍ ഇങ്ങനെ പറഞ്ഞുവെന്നാണ് സംഘപരിവാര്‍ പ്രചരിപ്പിച്ച സന്ദേശത്തില്‍ പറയുന്നത്.

എന്നാല്‍ ഇത് വ്യാജമാണെന്നാണ് പുതിയ കണ്ടെത്തല്‍.

southlive%2f2017-06%2f439604fb-53eb-45bf-88d9-c4878b5971e8%2fcb59717c-3a37-4a80-b179-08b5807ede1c

അഭിമുഖത്തില്‍ എ.ആര്‍ റഹ്മാന്‍ പറഞ്ഞത്

പ്രമുഖ വെബ്‌സൈറ്റായ സ്‌ക്രോളിനു നല്‍കിയ അഭിമുഖമാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചത്. യഥാര്‍ത്ഥത്തില്‍ റഹ്മാന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: തന്റെ അമ്മ ഹിന്ദുമത വിശ്വാസിയായിരുന്നു. എപ്പോഴും ആത്മീയ ചായ്‌വുണ്ടായിരുന്നു.

റഹ്മാന്റെ ഈ വാക്കുകള്‍ക്കൊപ്പം മറ്റു വാചകങ്ങള്‍ തിരുകി കയറ്റുകയാണുണ്ടായതെന്ന് ഹൊവാക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Film

മോഹന്‍ലാലിന്റെ ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍

ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്.

Published

on

മോഹന്‍ലാല്‍ നായകനാകുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധാനം ജീത്തു ജോസഫ് എന്നതാണ് ചിത്രത്തിന്റെ വലിയ ആകര്‍ഷണം. ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്. മോഹന്‍ലാല്‍ വക്കീല്‍ വേഷമിടുന്ന നേരിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

വലിയ ഹൈപ്പുമൊന്നുമില്ലാതെയായിരുന്നു നേര് ഒരുങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് പതിവ് മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്നതിനെ ഓര്‍മിപ്പിക്കും വിധം നേരിനും കാത്തിരിപ്പ് ഏറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമായി നേര് മാറിയിരിക്കുകയാണ്.

ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്താന്‍ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

Continue Reading

Trending