Connect with us

india

കേരളത്തെ പ്രകീര്‍ത്തിച്ചതിന് എ.ആര്‍ റഹ്മാനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

ചേരാവള്ളി ജുമാമസ്ജിദ് ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തെ സംബന്ധിച്ച വാര്‍ത്തയാണ് റഹ്മാന്‍ പങ്കുവെച്ചത്.

Published

on

ദി കേരള സ്റ്റോറി സിനിമയുമായ ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയരുന്നതിനിടെ കേരളത്തില്‍ നടന്ന മതസൗഹാര്‍ദ വിവാഹത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം. ചേരാവള്ളി ജുമാമസ്ജിദ് ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തെ സംബന്ധിച്ച വാര്‍ത്തയാണ് റഹ്മാന്‍ പങ്കുവെച്ചത്.

വീഡിയോ പങ്കുവെച്ചതിന്റെ പിന്നാലെ റഹ്മാനെതിരെ സൈബര്‍ ആക്രമണം സംഘപരിവാര്‍ അണികള്‍ നടത്തുകയുണ്ടായി. റഹ്മാന്‍ ജിഹാദി ആണെന്നും, അദ്ദേഹത്തിന്റെ ജീവിതവും സിനിമയും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും സംഘപരിവാര്‍ ആക്ഷേപിക്കുന്നു.

അതേസമയം കേരളത്തിന്റെ യഥാര്‍ത്ഥ മതേതര മനസ്സ് തുറന്നു കാണിക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ലോക പ്രശസ്ത സംഗീത സംവിധായകന്‍എ .ആര്‍.റഹ്മാന്‍. ഇതാ മറ്റൊരു കേരള സ്റ്റോറി എന്ന ടാഗില്‍ കായംകുളം ചേരാവള്ളി മുസ്‌ലിം ജമാഅത്ത് ഹിന്ദു ആചാരപ്രകാരം പള്ളി പരിസരത്ത് വച്ച് നടത്തിക്കൊടുത്ത വിവാഹത്തിന്റെ വീഡിയോയാണ് ട്വിറ്ററിലൂടെ റഹ്മാന്‍ പങ്കുവച്ചിരിക്കുന്നത്.അഭിനന്ദനങ്ങള്‍, മനുഷ്യസ്‌നേഹം എന്നത് ഉപാധികളില്ലാത്തതും സാന്ത്വനിപ്പിക്കുന്നതുമായിരിക്കണം, വീഡിയോയുടെ തലവാചകമായി റഹ്മാന്‍ കുറിച്ചു.

2020 ജനുവരി 19 ന് ആണ് കായംകുളം ചേരാവള്ളി മസ്ജിദില്‍ വച്ച് ഹൈന്ദവാചാരപ്രകാരമുള്ള ഈ വിവാഹം നടന്നത് . പള്ളിയുടെ സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകളായ അഞ്ജുവിന്റെ വിവാഹമാണ് ജമാഅത്ത് കമ്മിറ്റി ഏറ്റെടുത്ത് നടത്തിക്കൊടുത്തത്. അഞ്ജുവിന്റെ വിവാഹം നടത്താന്‍ മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോഴാണ് ബിന്ദു പള്ളിക്കമ്മറ്റിയെ സമീപിച്ചത്. വിവാഹത്തിന്റെ ക്ഷണക്കത്ത് മുതല്‍ ഭക്ഷണവും ആഭരണങ്ങളും ഉള്‍പ്പെടെഎല്ലാ ചെലവുകളും പള്ളിക്കമ്മറ്റിയാണ് ചെയ്തത്.പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും തുടങ്ങി വിവാഹത്തിന് വേണ്ട മുഴുവന്‍ ചെലവുകളും പള്ളി കമ്മിറ്റി അഞ്ജുവിനായി ഒരുക്കി നല്‍കി ഇതുകൂടാതെ വരന്റെയും വധുവിന്റെയും പേരില്‍ രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു.

india

487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ കൂടി അമേരിക്ക തിരിച്ചയക്കും: വിദേശകാര്യ മന്ത്രാലയം

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ ഈ സംഖ്യകള്‍ ഉയര്‍ന്നേക്കാമെന്നും അവര്‍ സൂചിപ്പിച്ചു.

Published

on

അമേരിക്കയിലുള്ള 487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ കൂടി ഉടന്‍ തിരിച്ചയക്കുമെന്നും യു.എസ് അധികൃതര്‍ അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര ഈ വിവരം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ ഈ സംഖ്യകള്‍ ഉയര്‍ന്നേക്കാമെന്നും അവര്‍ സൂചിപ്പിച്ചു.

ജനുവരി 5നാണ് നാടുകടത്തപ്പെട്ട 104 കുടിയേറ്റക്കാരുമായി യു.എസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറില്‍ വന്നിറങ്ങിയത്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ കര്‍ശന നടപടിയുടെ ഭാഗമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന് കീഴിലുള്ള ആദ്യത്തെ നാടുകടത്തലിന്റെ തുടക്കം കുറിക്കലായിരുന്നു ഇത്.

അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചയക്കുമ്പോള്‍ കൈകളും കാലുകളും വിലങ്ങിട്ടതിനെതിരെ വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. 2009 മുതല്‍ ആകെ 15,668 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ യു.എസില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതായി വിദേശകാര്യ മന്ത്രി അടുത്തിടെ അറിയിച്ചിരുന്നു.

Continue Reading

india

പോക്‌സോ കേസ് റദ്ദ് ചെയ്യണം; യെദ്യൂരപ്പയുടെ ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളി

വീട്ടിൽ സഹായം അഭ്യർത്ഥിച്ചു വന്ന 17കാരിക്കുനേരെ യെദ്യൂരപ്പ ലൈംഗിക അതിക്രമം നടത്തുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്. 

Published

on

പോക്സോ കേസ്‌ റദ്ദാക്കണമെന്ന കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ യെദ്യൂരപ്പയുടെ ആവശ്യം കർണാടക ഹൈക്കോടതി തള്ളി. അതേസമയം യെദ്യുരപ്പയുടെ പ്രായം പരിഗണിച്ച്‌ കേസിൽ കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. വീട്ടിൽ സഹായം അഭ്യർത്ഥിച്ചു വന്ന 17കാരിക്കുനേരെ യെദ്യൂരപ്പ ലൈംഗിക അതിക്രമം നടത്തുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ സദാശിവ നഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മന്റ് അന്വേഷണം നടത്തുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. കുറ്റകൃത്യം മറച്ചു വെക്കുന്നതിനായി പെൺകുട്ടിയുടെ അമ്മക്ക് യെദ്യൂരപ്പ പണം നൽകിയെന്നും കുറ്റപത്രത്തിലുണ്ട്.

കേസിൽ യെദ്യൂരപ്പയുടെ സഹായികൾ ഉൾപ്പടെ നാലുപ്രതികളാണുള്ളത്. കേസ്‌ രാഷ്ട്രീയ പ്രേരിതമാണെന്ന യെദ്യുരപ്പയുടെ വാദം കോടതി അംഗീകരിച്ചില്ല.

Continue Reading

india

യു.പിയിലെ മഹാകുംഭമേളയ്ക്കിടെ തീപ്പിടുത്തം

മഹാകുംഭമേള നടക്കുന്ന ക്ഷേത്രത്തിനടുത്തുള്ള ശങ്കരാചാര്യ മാര്‍ഗിലെ സെക്ടര്‍ 18 ലാണ് സംഭവമുണ്ടായത്.

Published

on

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ കുംഭമേളയില്‍ തീപ്പിടുത്തമുണ്ടായതായി റിപ്പോര്‍ട്ട്. മഹാകുംഭ മേളയ്ക്കിടയില്‍ തീപ്പിടുത്തമുണ്ടായതായി അഗ്‌നിശമനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഹാകുംഭമേള നടക്കുന്ന ക്ഷേത്രത്തിനടുത്തുള്ള ശങ്കരാചാര്യ മാര്‍ഗിലെ സെക്ടര്‍ 18 ലാണ് സംഭവമുണ്ടായത്. തീ അണയ്ക്കുന്നതിനായുള്ള ശ്രമത്തിലാണ് തങ്ങളെന്നും അഗ്‌നിശമന സേന അറിയിച്ചു.

സംഭവത്തില്‍ ആളാപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പൂര്‍ണമായും സംഭവസ്ഥലം അഗ്‌നിശമന സേനാംഗങ്ങളുടെ പരിധിയിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓള്‍ഡ് ജി.ടി റോഡിലെ തുളസി ചൗരാഹയ്ക്ക് സമീപമുള്ള ഒരു ക്യാമ്പില്‍ തീപ്പിടുത്തമുണ്ടായതായും തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്‌നിശമന സേനയ്ക്ക് കഴിഞ്ഞുവെന്നും ഖാക്ക് ചൗക്ക് പൊലീസ് ഇന്‍സ്പെക്ടര്‍ യോഗേഷ് ചതുര്‍വേദി അറിയിച്ചു.

Continue Reading

Trending