Connect with us

crime

സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലക്കിയ പാനിയം നല്‍കി കൊലപ്പെടുത്തും; ആന്ധ്രയേ വിറപ്പിച്ച സീരിയല്‍ കില്ലര്‍ സ്ത്രീകള്‍ അറസ്റ്റില്‍

മൂന്ന് സ്ത്രീകളും ഒരുപുരുഷനുമുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു

Published

on

അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച്, സയനൈഡ് കലര്‍ത്തിയ പാനിയം നല്‍കി കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്ന മൂന്ന് സ്ത്രീകൾ പിടിയിൽ. പൊലീസ് ‘സീരിയൽ കില്ലേർസ്’ എന്ന് വിശേഷിപ്പിക്കുന്ന മുനഗപ്പ സ്വദേശിയായ രജനി (40) മഡിയാല സ്വദേശിയായ വെങ്കട്ടേശ്വരി (32), ഗുല്‍റ സ്വദേശിയായ രമണമ്മ (60) എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് സ്ത്രീകളും ഒരുപുരുഷനുമുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു.

ഇരകൾ സയനൈഡ് കലർന്ന പാനീയങ്ങൾ കഴിച്ച് താമസിയാതെ മരിക്കുകയും അതിനുശേഷം അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്യുമെന്ന് പോലീസ് വെളിപ്പെടുത്തി. ജൂണിൽ നാഗൂർ ബി എന്ന സ്ത്രീയെ സീരിയൽ കില്ലർമാർ കൊലപ്പെടുത്തിയതോടെയാണ് സീരിയൽ കൊലപാതകങ്ങളെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നത്. മറ്റ് രണ്ട് പേരെ കൊല്ലാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടുവെന്ന് പോലീസ് പറയുന്നു .

സ്വര്‍ണ്ണാഭരണങ്ങളോ പണമോ കൈവശമുള്ളവരെയാണ് പ്രതികള്‍ ലക്ഷ്യമിടുന്നത്. അത്തരക്കാരെ കണ്ടെത്തി അവരുമായി സൗഹൃദം സ്ഥാപിക്കുകയും അവര്‍ക്ക് സനൈഡ് കലര്‍ന്ന പാനിയം നല്‍കുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പാനിയം കുടിച്ച ശേഷം താമസിയാതെ ഇരകള്‍ മരിക്കും, പിന്നാലെ അവരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച് കടന്നുകളയുകയാണ് പ്രതികളുടെ രീതി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മലപ്പുറത്ത് 5 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ചിപ്‌സ് വാങ്ങി തരാമെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്

Published

on

മലപ്പുറത്ത് അതിഥിത്തൊഴിലാളി ദമ്പതികളുടെ അഞ്ചു വയസുകാരിയായ മകളെ പീഡിപ്പിച്ചു. പ്രതി പിടിയിൽ. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒഡിഷ സ്വദേശിയായ അതിഥിത്തൊഴിലാളി നിലമ്പൂരിൽ താമസിക്കുന്ന അലി ഹുസൈനാണ് പിടിയിലായത്. ഇന്നലെയാണ് കുട്ടിയെ ഇയാൾ തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്. ചിപ്‌സ് വാങ്ങി തരാമെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

Continue Reading

crime

ഡോക്ടറില്‍ നിന്ന് നാല് കോടി രൂപ തട്ടി; കോഴിക്കോട് 2 പേർ പിടിയിൽ

കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും പിടിച്ചെടുത്തു

Published

on

കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഡോക്ടറുടെ പക്കൽനിന്നു 4 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ രാജസ്ഥാനിൽനിന്നു സിറ്റി സൈബർ പൊലീസ് പിടികൂടി. ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4.08 കോടി രൂപ തട്ടിയെടുത്ത കേസില്‍ സുനില്‍ ദംഗി (48), ശീതള്‍ കുമാര്‍ മേഹ്ത്ത (28) എന്നിവരെയാണ് ബഡി സാദരിയില്‍ പിടികൂടിയത്.

കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും പിടിച്ചെടുത്തു. കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടെന്നും ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയിലാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഡോക്ടറെ ബന്ധപ്പെടുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ വ്യാജ ഫോട്ടോകളും ശബ്ദ സന്ദേശങ്ങളും അയച്ച് സഹതാപം പിടിച്ചുപറ്റിയാണ് പണം തട്ടിയെടുത്തത്.

പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കുടുംബസ്വത്ത് വിറ്റ് തിരികെ നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് സാമുദായികകലാപ സാഹചര്യമുണ്ടായി എന്നും ആത്മഹത്യയും കൊലപാതകവും നടന്നു എന്നും അറിയിച്ചു. പരാതി നൽകിയ ഡോക്ടർ ഉള്‍പ്പെടെ കേസില്‍ പ്രതിയാകുമെന്നും  ഭീഷണിപ്പെടുത്തി വീണ്ടും പണം തട്ടി.

രാജ്‌സഥാനിലെ ദുര്‍ഗാപുര്‍ സ്വദേശി അമിത്ത് എന്ന പേരിലാണ് സംഘത്തിലുള്ളയാള്‍ ഡോക്ടറെ ഫോണില്‍ പരിചയപ്പെടുന്നത്. പിന്നീട് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതി. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ഡോക്ടറുടെ മകന്‍ വിവരം അറിഞ്ഞപ്പോള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

Continue Reading

crime

ബെംഗളൂരുവില്‍ ക്ഷേത്രത്തിലെ ജീവനക്കാര്‍ കാണിക്ക പണം മോഷ്ടിച്ചു- വിഡിയോ

അതേസമയം വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Published

on

ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ പണം മോഷ്ടിച്ച് ക്ഷേത്ര ജീവനക്കാർ. ജീവനക്കാർ പണം മോഷ്ടിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബെംഗളൂരുവിലെ ബ്യാതരായണപുരയിലെ ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വിഡിയോയിൽ അടുക്കി വെച്ചിരിക്കുന്ന പണത്തിന് സമീപം ജീവനക്കാരൻ നിൽക്കുന്നത് കാണാം. പിന്നീട് ഇയാൾ പണമെടുത്ത് പോക്കറ്റിൽ വെക്കുന്നതും കാണാം. അടുത്ത വിഡിയോയിൽ ഇതേ ആൾ പണം മോഷ്ടിക്കുന്നതും മറ്റൊരാൾക്ക് കൈമാറുന്നതും കാണാം. മറ്റൊരു വിഡിയോയിൽ പണവുമായി നിൽക്കുന്ന ഒരാൾ ബാഗിലേക്ക് പണം മാറ്റുന്നതും കസേരയിൽ ഇരിക്കുന്ന ഒരാൾക്ക് കൈമാറുന്നതും കാണാം.

സംഭവം നടന്ന തിയതി വ്യക്തമല്ല. അതേസമയം വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Continue Reading

Trending