കൊല്‍ക്കത്ത: ബംഗാളിലെയും അസമിലെയും ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.

അസമിലെ 47ഉം ബംഗാളിലെ 30ഉം സീറ്റുകളിലാണ് മറ്റെന്നാള്‍ വോട്ടെടുപ്പ്. അസമില്‍ 269ഉം ബംഗാളില്‍ 191 ഉം സ്ഥാനാര്‍ഥികള്‍ ആദ്യഘട്ടത്തില്‍ മല്‍സരരംഗത്തുണ്ട്.

ബംഗാളിലെ ആദിവാസി മേഖലകളായ ബങ്കുര, പുരുലിയ, ഝാര്‍ഗ്രാം, പശ്ചിമ മിഡ്‌നാപുര്‍, ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ ശക്തികേന്ദ്രമായ കിഴക്കന്‍ മിഡ്‌നാപുര്‍ എന്നിവിടങ്ങളാണ് ഈ ഘട്ടത്തിലുള്ളത്.