Connect with us

Culture

ബെര്‍ബറ്റോവും ബ്ലാസ്‌റ്റേഴ്‌സില്‍

Published

on

ന്യൂഡല്‍ഹി: ഐ.എസ്.എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിലേക്ക് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം താരം ദിമിതര്‍ ബെര്‍ബറ്റോവും. 36കാരനായ ബെര്‍ബറ്റോവ് ഗ്രീക്ക് ക്ലബ്ബ് പാവോക് സലോനികയില്‍ നിന്നുമാണ് ഒരു വര്‍ഷത്തെ കരാറില്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്.

ബള്‍ഗേറിയയുടെ മുന്‍ താരമായ ബെര്‍ബറ്റോവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി 108 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്നായി 48 ഗോളുകള്‍ നേടിയിട്ടുണ്ട്. രണ്ട് തവണ ലീഗില്‍ ചാമ്പ്യന്‍മാരായ സംഘത്തോടൊപ്പം അദ്ദേഹമുണ്ടായിരുന്നു. ഏഴ് തവണ ബള്‍ഗേറിയന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ട താരം സി.എസ്.കെ.എ സോഫിയ, ബയേര്‍ ലെവര്‍ക്യൂസന്‍, മൊണാകോ തുടങ്ങിയ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.

ബെര്‍ബറ്റോവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ ഒപ്പിടുന്ന കാലത്ത് യുണൈറ്റഡ് കോച്ച് സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ സംഘാംഗമായിരുന്നു ബ്ലാസ്റ്റേഴ്‌സ് കോച്ച് മ്യൂളന്‍ സ്റ്റീന്‍. 17-ാം വയസില്‍ സി.എസ്.കെ.എ സോഫിയയില്‍ നിന്നുമാണ് ബെര്‍ബറ്റോവ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. സോഫിയയില്‍ നിന്നും ജര്‍മന്‍ ക്ലബ്ബ് ബയേര്‍ ലെവര്‍കൂസന്‍ ബെര്‍ബറ്റോവിനെ സ്വന്തമാക്കുകയായിരുന്നു. 2001 മുതല്‍ 2006 ലെവര്‍കൂസന് വേണ്ടി കളിച്ച അദ്ദേഹം 100ല്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2006ല്‍ ഒരു ബള്‍ഗേറിയന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുക സ്വന്തമാക്കിയാണ് ബെര്‍ബറ്റോവ് ടോട്ടന്‍ഹാമിലെത്തിയത്.

2008ല്‍ 30.75 മില്യന്‍ പൗണ്ടിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അദ്ദേഹത്തെ സ്വന്തമാക്കി. 2008-12 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 100ല്‍ അധികം മത്സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. 2010-11 സീസണില്‍ ബ്ലാക്‌ബേണിനെ മാഞ്ചസ്റ്റര്‍ 7-1ന് തോല്‍പിച്ചപ്പോള്‍ അഞ്ചു ഗോളുകളും പിറന്നത് ബെര്‍ബറ്റോവിന്റെ ബൂട്ടില്‍ നിന്നുമാണ്. ഇതേ വര്‍ഷം മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം കാര്‍ലോസ് ടെവസുമായി അദ്ദേഹം പങ്കിട്ടു.

Film

വാണി ജയറാമിന്റെ ശരീരത്തില്‍ മുറിവ്: മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി

വാണി കുഴഞ്ഞു വീണതാകാം എന്നും മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവ് വീഴ്ചയില്‍ മുറിയിലെ ടീപ്പോയിയില്‍ തലയിടിച്ചപ്പോള്‍ സംഭവിച്ചതാവാമെന്നും ശേഖര്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.

Published

on

വാണി ജയറാമിന്റെ മൃതദേഹത്തില്‍ മുറിവ്. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡില്‍ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ചെന്നൈ ഡെപ്യൂട്ടി കമ്മിഷണര്‍ ശേഖര്‍ ദേശ്മുഖ് വാണി ജയറാമിന്റെ വീട്ടില്‍ നേരിട്ടെത്തി പരിശോധന നടത്തി. വാണി കുഴഞ്ഞു വീണതാകാം എന്നും മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവ് വീഴ്ചയില്‍ മുറിയിലെ ടീപ്പോയിയില്‍ തലയിടിച്ചപ്പോള്‍ സംഭവിച്ചതാവാമെന്നും ശേഖര്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഓമന്തുരാര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 2018ല്‍ ഭര്‍ത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസിച്ചത്.

Continue Reading

Film

വഞ്ചനാക്കേസ്: നടന്‍ ബാബുരാജ് അറസ്റ്റില്‍

അടിമാലി പൊലീസ് സ്‌റ്റേഷനില്‍ ഹാജരയാപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

Published

on

തൊടുപുഴ: വഞ്ചനാക്കേസില്‍ സിനിമാ നടന്‍ ബാബുരാജ് അറസ്റ്റില്‍. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിനു നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അടിമാലി പൊലീസ് സ്‌റ്റേഷനില്‍ ഹാജരയാപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചോദ്യം ചെയ്യലിന് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നല്‍കിയതു സംബന്ധിച്ചാണ് കേസ്.

Continue Reading

Film

മാളികപ്പുറം സിനിമ അന്‍പതാം ദിനാഘോഷം: അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സഹായം

മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഡി എം ഹെല്‍ത്ത് കെയറിന്റെയും സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Published

on

കോഴിക്കോട്: മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു.

കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ‘പുണ്യം’ എന്ന് നാമകരണം ചെയ്ത ഈ പദ്ധതിയുടെ ഭാഗമായി ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിന് പുറമെ റേഡിയേഷന്‍ തെറാപ്പിക്ക് 50% ഇളവ്, റോബോട്ടിക് സര്‍ജറി, ഓര്‍ത്തോ ഓങ്കോ സര്‍ജറി ഉള്‍പ്പെടെയുള്ള ഓങ്കോ സര്‍ജറികള്‍ക്കും കീമോതെറാപ്പിക്കും പ്രത്യേക ഇളവുകള്‍, 60 വയസിനു മുകളില്‍ പ്രായമായവര്‍ക്ക് തടസ്സങ്ങളേതുമില്ലാതെ ചികിത്സ ലഭ്യമാക്കുന്നതിനായി പ്രത്യേക ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള മുന്‍ഗണനാ കാര്‍ഡ് തുടങ്ങിയ നേട്ടങ്ങളും ലഭ്യമാകും.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി കാന്‍സര്‍ രോഗികള്‍ക്ക് ഇതുപോലെ ഒരു ചികിത്സാ പദ്ധതി പ്രഖ്യാപിക്കുന്നത്. 30 ലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിന് ഒരു വ്യക്തിക്ക് ചെലവ് വരുന്നത്. മാളികപ്പുറം സിനിമയുടെ ലാഭവിഹിതത്തിന്റെ ഭാഗമായി നല്‍കുന്ന സാമ്പത്തിക സഹായവും, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഡി എം ഹെല്‍ത്ത് കെയറിന്റെയും സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കോഴിക്കോട് മലബാര്‍ പാലസില്‍ വെച്ച് നടന്ന ചടങ്ങില്‍ മാളികപ്പുറം സിനിമയുടെ നായകന്‍ ശ്രീ. ഉണ്ണി മുകുന്ദന്‍, ആസ്റ്റര്‍ മിംസ് കേരള & തമിഴ്‌നാട് റീജ്യണല്‍ ഡയറക്ടര്‍ ശ്രീ. ഫര്‍ഹാന്‍ യാസിന്‍, അഭിനേതാക്കളായ ബേബി ദേവനന്ദ, മാസ്റ്റര്‍ ശ്രീപദ്, സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജി വിഭാഗം തലവന്‍ ഡോ. കെ. വി. ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Continue Reading

Trending