സ്വാതന്ത്ര്യ സമര നേതാക്കളെ മോഷ്ടിച്ച് ഡി.വൈ.എഫ്.ഐ നേതാവിന്റെ പ്രസംഗം. ഭഗത് സിങ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കാസര്‍ഗോഡ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു ആറുമാസം മുമ്പ് ഡി.വൈ.എഫ്. ഐ നേതാവ് നടത്തിയതാണ് ഈ പ്രസംഗം.

ഭഗത് സിങ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ഹൊസങ്കടിയില്‍ നിന്ന് ഉപ്പളയിലേക്ക് ടൂവീലര്‍ ജാഥ നടത്തിയ ശേഷം നടത്തിയ പൊതുയോഗത്തിലെ പ്രസംഗമാണിത്. പഞ്ചാബിലെ ലുധിയാനയില്‍ വെച്ചാണ് ഡി.വൈ.എഫ്.ഐ എന്ന സംഘടന ഉണ്ടാക്കിയതെന്നും അന്ന് ഭഗത് സിങും സുഖ്‌ദേവുമാണ് നേതൃത്വം വഹിച്ചതെന്നും പ്രസംഗത്തില്‍ പറയുന്നു. ഡിഫി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഭഗത്സിംഗ് ദിനാചരണത്തിലായിരുന്നു സ്വാതന്ത്ര്യസമര നേതാക്കളെ മോഷ്ടിച്ചുകൊണ്ടുള്ള ഈ പ്രസംഗം.