നിരവധി വിചിത്രമായ ബൗളിംഗ് ആക്ഷനുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ആ പട്ടികയിലേക്ക് ഇതാ ഭരതനാട്യം സ്‌റ്റൈല്‍ ബൗളിംഗ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗാണ് ഭരതനാട്യത്തിന്റെ സ്റ്റെപ്പുകള്‍ പോലെ തോന്നുന്ന ബൗളിംഗ് ആക്ഷന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. സഹതാരമായിരുന്ന ഹര്‍ഭജന്‍ സിംഗിനെ യുവി വിഡിയോയില്‍ ടാഗ് ചെയ്തിട്ടുമുണ്ട്.

ഭരതനാട്യം പോലെ അഞ്ച് തവണ കറങ്ങിയിട്ടാണ് ബൗളര്‍ പന്തെറിയുന്നത്. ഭരതനാട്യം സ്‌റ്റൈല്‍ ഓഫ് സ്പിന്‍ എന്നാണ് അടിക്കുറിപ്പായി യുവി എഴുതിയത്. എന്ത് പറയുന്നു എന്നാണ് ഹര്‍ഭജനോടുള്ള യുവിയുടെ ചോദ്യം. അതേസമയം, ബൗളര്‍ ആരാണെന്നോ ടൂര്‍ണമെന്റ് ഏതാണെന്നോ വ്യക്തമല്ല.