ഭാവനയുടെ ഫോട്ടോയും വിശേഷങ്ങളുമായി പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പേജ് ഭാവനയുടേതല്ലെന്ന് കണ്ടെത്തല്‍. ഭാവനയുടെ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട സന്ദേശം ഷെയര്‍ ചെയ്തുകൊണ്ടാണ് പേജ് സജീവമായത്. എന്നാല്‍ പേജ് വ്യാജമാണെന്ന് തെളിഞ്ഞു. ഇത് അവരുടെ ഒഫീഷ്യല്‍ പേജല്ലെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

അടുത്ത ദിവസങ്ങളിലായി പ്രത്യക്ഷപ്പെട്ട പേജിന് ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. പേജിലൂടെ പ്രത്യക്ഷപ്പെട്ട പുതിയ സിനിമയുടെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും ആരാധകര്‍ ഏറ്റുവാങ്ങി. ആരാധകര്‍ക്കൊപ്പം മറ്റു താരങ്ങളും വിശേഷങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ഇത് ഒഫീഷ്യല്‍ പേജല്ലെന്ന് തിരിച്ചറിയുകയായിരുന്നു. താരത്തിന് ഫേസ്ബുക്ക് പേജ് ഇല്ലെന്നാണ് അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ ഭാവനയുടെ പേരില്‍ വെരിഫൈഡ് ഫേസ്ബുക്ക് പേജ് ഉണ്ടായിരുന്നു. പിന്നീട് ഈ പേജ് അണ്‍പബ്ലിഷ് ചെയ്യുകയായിരുന്നു.

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഹണി ബീ 2, ആസിഫലി നായകനായ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, പൃഥ്വിയുടെ നായികയായി ആദം എന്നീ സിനിമകളാണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ആദത്തിന്റെ ചിത്രീകരണം കഴിഞ്ഞയാഴ്ച്ചയാണ് കൊച്ചിയില്‍ ആരംഭിച്ചത്.