കോട്ടക്കല്‍: മലപ്പുറം ജില്ലയിലെ കോഴിച്ചെനയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന പാറശ്ശേരി സ്വദേശികളായ ജ്യോതിസ് (24), വിനോദ് (21) എന്നിവരാണ് മരിച്ചത്.
ദേശീയ പാതയില്‍ കോഴിച്ചെനക്കും പൂക്കിപ്പറമ്പിനുമിടയിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു.
ബൈക്കില്‍ നിന്ന് തെറിച്ചുവീണ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കോട്ടക്കല്‍ അല്‍ മാസ് ആശുപത്രിയില്‍.
Be the first to write a comment.