കുന്ദമംഗലം: ദേശീയപാത കാരന്തൂരിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ശനിയാഴ്ച രാത്രി 10.30 ക്ക് കാരന്തൂർ ടൗൺ മസ്ജിദിന് മുൻവശം വെച്ചാണ് രണ്ട് മോട്ടോർ സൈക്കിളുകൾ കൂട്ടിയിടിച്ചത്. വാഹനമോടിച്ച അബ്ദുൾ നിഹാൽ (24)  തേറമ്പത്ത് വീട്കോണോട്ട് ആണ് മരിച്ചത്. മറ്റേ വാഹനം ഓടിച്ച വ്യക്തി ഗുരുതരമായി ചികിത്സയിൽ തുടരുന്നു.

മരിച്ച നിഹാൽ കോണോട്ട് അബ്ദുറഹിമാൻ ഗുരിക്കളുടെ മകനാണ് ഉമ്മ നഫീസ സഹോദരിമാർ നൂരിയ, പരേതയായ നഹീത ഖബറടക്കം ഇന്ന് കോണോട്ട് ജുമാ മസ്ജിദിൽ.