കോഴിക്കോട്: വടകര ദേശീയപാതയില്‍ മടപ്പള്ളി കെ.ടി.ബസാറിനു സമീപം കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. രണ്ടു പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേയും മരിച്ചു. കൊയിലാണ്ടി നന്തി സ്വദേശികളാണ് ഇവരെന്ന് അറിയുന്നു. നാദാപുരം റോഡിലെ കല്യാണ വീട്ടില്‍ നിന്നു മടങ്ങുമ്പോഴാണ് അപകടം. കാറിനെ മറികടക്കുന്നതിനിടയില്‍ കോഴിക്കോട്-തലശേരി റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി