Connect with us

gulf

ബില്യന്‍ ഭക്ഷണപ്പൊതി: യൂസുഫലി 10ദശലക്ഷം ദിര്‍ഹം നല്‍കി

ഇന്ത്യന്‍ സമൂഹത്തിന് അഭിമാനത്തിന്റെ മറ്റൊരു മാറ്റൊലി സൃഷ്ടിച്ചുകൊണ്ടാണ് ദുബൈ ഭരണാധികാരിയുടെ ആഹ്വാനമനുസരിച്ചു യൂസുഫലി ഇത്രയും വലിയ തുക കൈമാറിയത്.

Published

on

അബുദാബി: യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം പ്രഖ്യാപിച്ച ഒരു ബില്യന്‍ ഭക്ഷണപ്പൊതി പദ്ധതിയിലേക്ക് പ്രമുഖ വ്യവസായിയും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ യൂസുഫലി എംഎ പത്ത് ദശലക്ഷം ദിര്‍ഹം (ഏകദേശം 22.5കോടിരൂപ) നല്‍കി.

ഇന്ത്യന്‍ സമൂഹത്തിന് അഭിമാനത്തിന്റെ മറ്റൊരു മാറ്റൊലി സൃഷ്ടിച്ചുകൊണ്ടാണ് ദുബൈ ഭരണാധികാരിയുടെ ആഹ്വാനമനുസരിച്ചു യൂസുഫലി ഇത്രയും വലിയ തുക കൈമാറിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശന്നു കഴിയുന്നവരുടെ ആശ്വാസം പകരാന്‍ ശൈഖ് മുഹമ്മദ് സ്വരൂപിക്കുന്ന വണ്‍ ബില്യന്‍ ഫുഡ് പദ്ധതിക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നതില്‍ സംശയമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Badminton

പതിനൊന്നാമത് നോബിൾ ക്ലബ് ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ സമാപനം

Published

on

ദമ്മാം: നോബിൾ ബാഡ്മിന്റൺ ക്ലബും റാസ്താനുര അറാംകോയും ചേർന്നു സങ്കടിപ്പിച്ച പതിനൊന്നാമത് മെഗാ ഡബിൾ‍സ്‌ ടൂര്ണമെന്റ് റാസ്താനുര അരാംകോ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ജൂൺ 2, 3 തീയതികളിലായി 2 ഇൻഡോർ കോർട്ടുകളിൽ നടന്ന മത്സരങ്ങളിൽ 450ൽ പരം കളിക്കാർ പങ്കെടുത്തു. മെൻസ്, ലേഡീസ്, മിക്സഡ് എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു.

മെൻസ് സൂപ്പർ പ്രീമിയറിൽ അക്ബർ – ഡിമാസ് ജോഡി റിക്കോ – റെക്സാ കൂട്ടുകെട്ടിനെ തോൽപ്പിച്ച് വിജയികളായി. പ്രീമിയറിൽ ഫഹദ് – ഡിമാസ് ജോഡി ആവെശകരമായ ഫൈനലിൽ അമേർജിത് – അമ്മാർ ടീമിനെ തോൽപിച്ചു. ചാമ്പ്യൻഷിപ്പ് ഫ്ലൈറ്റിൽ അമീർ – ആബേൽ ജോൺ ടീം അസ്‌ലം – നൗഷീർ ടീമിനെ തോൽപ്പിച്ച്. ലേഡീസ് ഡബിൾ‍സ്‌ ടോപ് ഫ്ലൈറ്റിൽ ബിയൻക – ഗാർനെറ്റ്‌ ടീം ഇഷ – നൈയഹ്‌ ടീമിനെ തോൾപിച്ചു. മിക്സഡ് ഡബിൾ‍സ്‌ ചാമ്പ്യൻഷിപ്പ് ഫ്ലൈറ്റിൽ അഖിൽ – ആദിത്യ ടീം അമീർ – മാഹീൻ ടീമിനെ തോൽപ്പിച്ചു.
ഫഹദ് അൽ ഷെമീറി ടൂർണമെന്റ് ഉൽഘാടനം ചെയ്തു. പെർകിൻസ് ഡിവിഷണൽ സെയിൽസ് മാനേജർ അബ്ദുൽ റൗഫ് സോവനീർ പ്രകാശനം ചെയ്തു.
വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ടൂർണമെന്റ് സ്പോൺസർമാരായ കാനൂ ഗ്രൂപ്പ് സീനിയർ ഫിനാൻസ് മാനേജർ സുരേഷ്, സെദ്‌രീസ്സ് ഗ്രൂപ്പ് കൺട്രി മാനേജർ അർഷദ്‌ സലാഹുദീൻ, പോർട്ട്‌ഗോഡ് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ദിനേശ്, രാഗേഷ് റാസ്താനുര അരാംകൊ ബാഡ്മിന്റൺ പ്രസിഡന്റ് ഹരിബാബു എന്നിവർ വിതരണം ചെയ്തു.
നോബിൾ ക്ലബ് അംഗങ്ങളായ ഷറഫുദീൻ കാസിം, അബ്ദുൽ ജബ്ബാർ, പ്രശാന്ത് എന്നിവരെ മെമെന്റൊ നൽകി ആദരിച്ചു.
നോബിൾ ക്ലബ് പ്രസിഡന്റ് ഡോ. ഹസ്സൻ മുഹമ്മദ്, ചെയർമാൻ ഖാലിദ് സാലെ, ടൂർണമെന്റ് കോർഡിനേറ്റർ രാകേഷ് പി നായർ, ജീവൻ കുമാർ, വർഗീസ് ചെറിയാൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

Continue Reading

gulf

പ്രവാസലോകത്ത് വേറിട്ട സംഘാടനം: അബുദാബി കെഎംസിസി എഡ്യൂ ഫെസ്റ്റീവ് ഉല്‍ഘാടനം ഇടി മുഹമ്മദ് ബഷീര്‍; വിദ്യാഭ്യാസ പ്രമുഖര്‍ സംബന്ധിക്കും

Published

on

അബുദാബി: അബുദാബി സംസ്ഥാന കെഎംസിസി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ മേള ‘എഡ്യൂ ഫെസ്റ്റീവ്’ ജൂണ്‍ 11 ഞായറാഴ്ച അബുദാബി അല്‍വത്ബ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ അറിവും അനുഭവവുമായാണ് കെഎംസിസി വിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നത്. പ്രവാസ ലോകത്ത് നടക്കുന്ന വേറിട്ട പരിപാടിയായിമാറാന്‍ സംഘാടകര്‍ എല്ലാഒരുക്കങ്ങളും നടത്തുന്നുണ്ട്.

യുഎഇയിലെയും വിവിധ വിദേശ രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ നൂതന മാറ്റങ്ങള്‍, സാധ്യതകള്‍, സ്‌കോളര്‍ ഷിപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന നടപടികള്‍ എന്നിവയെക്കുറിച്ച്
വിദഗ്ദര്‍ സംസാരിക്കും.

കരിയര്‍ ഗൈഡന്‍സ് വിദഗ്ദ ശ്രീവിദ്യ സന്തോഷ്, ജി20 രാജ്യങ്ങളുടെ ലാന്‍ഡ് കോ ഓര്‍ഡിനേഷന്‍ ഓഫീസ് ഡയററ്റര്‍ മുരളി തുമ്മാരുകുടി, യുഎന്‍ ബ്രെസ്സല്‍സ് മൈഗ്രേനെന്റ് പ്രൊജക്റ്റ് ഓഫീസര്‍ മുഹമ്മദ് അമീന്‍, മദ്രാസ് ഐഐടി, സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ഫെലോ ഡോ. മുഹമ്മദ് ജുവൈദ്, അബുദാബി യൂണിവേഴ്‌സിറ്റി അക്കാദമിക് ക്വാളിറ്റി അക്രിഡിയേഷന്‍ വിഭാഗം ഡയറക്ടര്‍ ഡോ.മുഹമ്മദ് റാസിഖ്, വിദ്യാഭ്യാസ വിചക്ഷണന്‍ സംഗീത് കെ തുടങ്ങിയ പ്രമുഖര്‍ വിവിധ സെക്ഷനുകള്‍ക്കു നേതൃത്വം നല്‍കും.

രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നടക്കുന്ന പരിപാടി ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉത്ഘാടനം ചെയ്യും. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ അധ്യക്ഷത വഹിക്കും. സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ പരിപാടിയില്‍ ആദരിക്കും. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദര്‍ശന സ്റ്റാളുകള്‍, വ്യത്യസ്ത തലങ്ങളിലെ പഠന അവസരങ്ങളെ സംബന്ധിച്ച പാനല്‍ ചര്‍ച്ചകളും നടക്കും. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി ആയിരത്തോളം പങ്കെടുക്കുമെന്ന് അബുദാബി കെഎംസിസി പ്രസിഡണ്ട് ശുക്കൂറലി കല്ലിങ്ങല്‍, ജനറല്‍ സെക്രട്ടറി സി എച് യൂസുഫ് എന്നിവര്‍ അറിയിച്ചു.

ഇതുസംബന്ധിച്ചു നടന്ന യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ, അഷറഫ് പൊന്നാനി, ഹംസ നടുവില്‍,റഷീദ് പട്ടാമ്പി, കോയ തിരുവത്ര,അബ്ദുല്‍ ബാസിത്,അനീസ് മാങ്ങാട്, ശറഫുദ്ധീന്‍ കൊപ്പം, ഇടിഎം സുനീര്‍, മുഹമ്മദ് അന്‍വര്‍ ചുള്ളിമുണ്ട,അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, ഹംസ ഹാജി പാറയില്‍, മൊയ്ദുട്ടി വെളേരി, ഷാനവാസ് പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.

Continue Reading

gulf

ഖത്തർ കെ.എം.സി.സി സഹ ഭാരവാഹികളെ പ്രഖ്യാപിച്ചു

Published

on

ദോഹ: ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സഹ ഭാരവാഹികളെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.
കെ. മുഹമ്മദ്‌ ഈസ(മലപ്പുറം), റഹീം പാക്കഞ്ഞി (കണ്ണൂർ), അൻവർബാബു വടകര, ടി. ടി.കെ ബഷീർ, അബൂബക്കർ പുതുക്കൂടി (കോഴിക്കോട്) ആദംകുഞ്ഞി (കാസറഗോഡ്) സിദ്ധീഖ് വാഴക്കാട് (മലപ്പുറം) എന്നിവരാണ് വൈസ് പ്രസിഡന്റ്റുമാർ. അശ്‌റഫ് ആറളം (കണ്ണൂർ), അലി മൊറയൂർ (മലപ്പുറം), താഹിർ താഹക്കുട്ടി (സൗത്ത് സോൺ) സൽമാൻ എളയിടം, ഫൈസൽ കേളോത്ത്‌, (കോഴിക്കോട്), ഷമീർ പട്ടാമ്പി, വി. ടി.എം സാദിഖ് (പാലക്കാട്‌) എന്നിവർ സെക്രട്ടറിമാരാണ്.
പ്രസിഡന്റ്‌ ഡോ. അബ്ദുസ്സമദ്, ജനറൽസെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പി എസ് എം ഹുസൈൻ എന്നിവർ നേരത്തെ തെരെഞ്ഞെടുപ്പിലൂടെ വിജയിച്ചിരുന്നു.

Continue Reading

Trending