Connect with us

More

മിഡിലീസ്റ്റില്‍ വാട്‌സ്ആപ്പിനെ വെല്ലാന്‍ ആപ്പുമായി ദുബൈ കോടീശ്വരന്‍

Published

on

ദുബൈ: മിഡിലീസ്റ്റില്‍ വാട്‌സ്ആപ്പിനെ വെല്ലാന്‍ പുതിയ ആപ്ലിക്കേഷന്‍ വരുന്നു. ദുബൈയിലെ ധനിക ബിസിനസുകാരിലൊരാളായ മുഹമ്മദ് അല്‍അബ്ബാറാണ് വാട്‌സ്ആപ്പിന് വെല്ലുവിളിയുയര്‍ത്തുന്ന ആപ്ലിക്കേഷന് പദ്ധതിയുമായി രംഗത്തുള്ളത്.

ദുബൈയിലെ ഏറ്റവും വലിയ പ്രോപര്‍ട്ടി ഡെവലപേര്‍സായ എമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാനാണ് അല്‍അബ്ബാര്‍. ടെക്‌നോളജി രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധയൂന്നുന്നതിന്റെ ഭാഗമായാണ് പുതിയ ആപ്ലിക്കേഷന്‍ രംഗത്തിറക്കാന്‍ അല്‍അബ്ബാര്‍ ശ്രമിക്കുന്നത്.

വാട്‌സ്ആപ്പിനെ വെല്ലുന്ന ആപ്ലിക്കേഷനായിരിക്കുമെന്നു പറഞ്ഞ അദ്ദേഹം ഇത് മിഡിലീസ്റ്റിന് വേണ്ടിയുള്ളതാണെന്നും വ്യക്തമാക്കി. എന്നാല്‍ ആപ്ലിക്കേഷന്‍ ഭാഷ അറബിയായിരിക്കുമോ എന്ന ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.

ലോകത്ത് ഏറ്റവും കൂടുതല്‍ ആളോഹരി മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളുള്ള രാജ്യങ്ങളാണ് സഊദി, യുഎഇ. കുവൈത്ത് രാജ്യങ്ങള്‍. ഒരാള്‍ക്ക് രണ്ട് ഫോണ്‍ എന്ന നിലക്കാണ് ഈ രാജ്യങ്ങളിലെ ഫോണ്‍ ഉപയോഗം. യൂട്യൂബ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും അറബ് രാഷ്ട്രങ്ങളിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

ഇമേജ് മൊബൈല്‍സില്‍ തൊഴിലവസരം അഭിമുഖം 21 ന് എറണാകുളം

രാവിലെ 9.30 മുതല്‍ 3.30 വരെയാണ് അഭിമുഖം നടക്കുക

Published

on

പാലക്കാട്: പ്രമുഖ മൊബൈല്‍, ലാപ്‌ടോപ് റീട്ടെയ്ല്‍ സ്ഥാപനമായ ഇമേജ് മൊബൈല്‍സ് ആന്റ് കമ്പ്യൂട്ടേഴ്‌സില്‍ വിവിധ തസ്തികയിലേക്ക് തൊഴിലവസരം. എറണാകുളത്ത് 21ന് എറണാകുളം പത്തടിപ്പാലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ഉദ്യോഗാര്‍ഥികള്‍ക്കായി അഭിമുഖം നടത്തുന്നു. രാവിലെ 9.30 മുതല്‍ 3.30 വരെയാണ് അഭിമുഖം നടക്കുക.

എറണാകുളം, കോഴിക്കോട്, മലപ്പുറം, പാലക്കാട് ബ്രാഞ്ചുകളിലെ താഴെ പറയുന്ന വിവിധ തസ്തികകളിലേക്കാണ് നിയമനം. ബി.ഡി.എം (ടാസ്‌ക് ആന്റ് ഓപ്പറേഷന്‍സ് മാനേജര്‍ (3), ബി.ഡി.എം അസിസ്റ്റന്റ് (10), എച്ച്.ആര്‍ മാനേജര്‍ (10), എച്ച്.ആര്‍ അസിസ്റ്റന്റ് (10), മാര്‍ക്കറ്റിങ് മാനേജര്‍ (3), അസി.മാര്‍റ്റിങ് മാനേജര്‍ (10), സെയില്‍സ് ്മാന്‍ 100+ (മൊബൈല്‍, ലാപ്‌ടോപ് ആന്റ് ഇലക്ട്രോണിക്‌സ്), അക്കൗണ്ടന്റ് (10 +), വിശ്വല്‍ മര്‍ക്കന്റൈസര്‍ (20), ഫ്്‌ളോര്‍ മാനേജര്‍ (15+), ടെക്‌നീഷ്യന്‍സ് -30+ (മൊബൈല്‍ ആന്റ് ലാപ്‌ടോപ്), അസി. അഡ്മിനിസ്‌ട്രേറ്റര്‍ (20+), മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ് പ്രമോഷന്‍ ആക്ടിവിറ്റീസ്(30+), ടെലി സെയില്‍സ് ആന്റ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് (50+), ഡിജിറ്റല്‍ മാര്‍ക്കറ്റങി, എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ സി.വി വാട്‌സാപ്പ് ചെയ്യണം. നമ്പര്‍: 759400450,9745890009

Continue Reading

GULF

ഒമാൻ കടലിൽ ഉരു കത്തി നശിച്ചു; 13 ഇന്ത്യക്കാരെ രക്ഷിച്ചു

എല്ലാവരേയും ഫിഷിംഗ് ബോട്ടും ഒമാന്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്

Published

on

ദുബായില്‍ നിന്ന് സോമാലിയയിലേക്ക് പോവുകയായിരുന്ന ഉരു ഒമാനിലെ ദുഖത്തിന് സമീപമൂള്ള ലക്ക്ബിയില്‍ വെച്ച് കത്തിനശിച്ചു. ആളപായമുണ്ടായിട്ടില്ല. ഗുജറാത്ത്, യു.പി സ്വദേശികളായ പതിമൂന്ന് ജീവനക്കാര്‍ ഉരുവിലുണ്ടായിരുന്നു. എല്ലാവരേയും ഫിഷിംഗ് ബോട്ടും ഒമാന്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

ഇവരിപ്പോള്‍ ലക്ക്ബി പൊലിസ് സ്‌റ്റേഷനിലാണ്. ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ ആവശ്യമായ രേഖകള്‍ ശരിയായി വരികയാണെന്ന് കോണ്‍സുലാര്‍ ഏജന്റ് ഡോ: കെ.സനാതനന്‍ അറിയിച്ചു. ഉരുവിന്റെ ഉടമ ബന്ധപ്പെട്ടതായും ദുഖം, മസ്‌കത്ത്, അഹമ്മദാബാദ് ടിക്കറ്റ് റെഡിയായതായും അദ്ദേഹം പറഞ്ഞു.

വാഹനങ്ങൾ, മരം, ഭക്ഷ്യ വസ്തുക്കൾ, മറ്റു അവശ്യ വസ്തുക്കൾ ഉൾപ്പെടെ 650 ടൺ ഭാരമാണ് ഉരുവിൽ ഉണ്ടായിരുന്നത്. സെപ്റ്റംബർ 14ന് വൈകീട്ട് മൂന്ന് മണിക്ക് ലക്ബിക്ക് സമീപം ഉൾക്കടലിലാണ് തീപിടിച്ചത്. ഈ ഭാഗങ്ങളിൽ ഉരു അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്. ഒറ്റ എൻജിൻ ഉരു ഗബോനീസ് റിപ്പബ്ലികിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Continue Reading

kerala

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

ജില്ലയിൽ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു

Published

on

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി. സെപ്റ്റംബർ നാലിനാണ് രോഗിക്ക് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ആറാം തീയതി ഫാസിൽ ക്ലിനിക്കിലേക്കാണ് വീട്ടിൽ നിന്ന് ആദ്യം എത്തിയത്. നിലമ്പൂർ പോലീസ് സ്റ്റേഷനിലേക്കും രോഗി എത്തിയിരുന്നു. നിലമ്പൂർ പോലീസ് സ്റ്റേഷൻ, വണ്ടൂർ നിംസ് ഹോസ്പിറ്റൽ, ജെ എം സി ക്ലിനിക് / ബാബു പാരമ്പര്യ വൈദ്യശാല, പെരിന്തൽമണ്ണ എംഇഎസ് ഹോസ്പിറ്റൽ എന്നിവിടങ്ങളാണ് സമ്പർക്കം ഉണ്ടായ സ്ഥലങ്ങൾ.

ജില്ലയിൽ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. മലപ്പുറത്ത് ആരോഗ്യവകുപ്പ് കൺട്രോൾ റൂം തുറന്ന് പ്രവർത്തിക്കുന്നുണ്ട്. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നാണ് രോഗലക്ഷണമുള്ളവരുടെ സാമ്പിൾ ശേഖരിച്ചത്. അതേസമയം മരണപ്പെട്ട 24 കാരന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത 15 സഹപാഠികൾ നിരീക്ഷണത്തിലാണ്. ജാഗ്രത നിർദേശം ഏർപ്പെടുത്തിയ ബംഗളൂരിൽ സാഹചര്യം വിലയിരുത്താൻ ആരോഗ്യ വകുപ്പിന്റെ യോഗം നടക്കും. ബംഗളൂരിൽ വിദ്യാർത്ഥിയായിരുന്ന യുവാവുമായി 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്.

വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയും ബെംഗുളുരുവിൽ വിദ്യാർത്ഥിയുമായ 24കാരൻ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകൾ പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയായിരുന്നു.

Continue Reading

Trending