കോഴിക്കോട്: സ്ത്രീ പ്രവേശ വിവാദത്തിനിടെ ശബരിമല സന്ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ നഗ്‌നവീഡിയോ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാസര്‍ക്കോട് ചെറുവത്തൂര്‍ പുതിയപുരയില്‍ മഹേഷ് കുമാറിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

അശ്ലീല വീഡിയോ നിര്‍മിച്ച് ബിന്ദു അമ്മിണിയെന്ന തലക്കെട്ടോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

പൊലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന് ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നീതി ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച രാവിലെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനു മുന്നില്‍ സത്യഗ്രഹം തുടങ്ങുമെന്ന് ബിന്ദു അമ്മിണി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് പ്രതിയുടെ അറസ്റ്റ്.