ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ബെംഗളൂരു സെഷന്‍സ് കോടതിയുടേതാണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് സെഷന്‍സ് കോടതിയുടെ നടപടി.

കഴിഞ്ഞ മാസം 11നാണ് ബിനീഷ് ജാമ്യാപേക്ഷ നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ 29 ന് അറസ്റ്റിലായ ബിനീഷ് 100 ദിവസത്തിലേറെയായി പരപ്പന അഗ്രഹാര ജയിലില്‍ റിമാന്റിലാണ്.