ബെംഗളൂരു: ബിനീഷ് കോടിയേരി ഡയറക്ടറായി ബംഗളൂരുവില്‍ തുടങ്ങിയ രണ്ടു കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനസാര്യസെക്രട്ടറിക്കും കോര്‍പ്പറേറ്റ്കാര്യ സെക്രട്ടറിക്കും പരാതി. സുപ്രിംകോടതി അഭിഭാഷകന്‍ കോശി ജേക്കബ് ആണ് പരാതി നല്‍കിയത്.

ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബി ക്യാപിറ്റല്‍ ഫൊറെക്‌സ് ട്രേഡിങ് എന്നീ രണ്ടു കമ്പനികളാണ് ബെംഗളൂരു ആസ്ഥാനമായി റജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ടുവര്‍ഷം പ്രവര്‍ത്തിച്ച ശേഷം കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന് കണക്കുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കമ്പനികളുടെ അംഗീകാരം റദ്ദാക്കിയിരുന്നു.

ഈ കമ്പനികള്‍ നിന്ന് സമാഹരിച്ച തുക വിനിയോഗിച്ച് ബിനീഷ് ബംഗളൂരുവില്‍ രണ്ടു ഹോട്ടലുകള്‍ ആരംഭിച്ചെന്നും ആരോപണമുണ്ട്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധവും അന്വേഷിക്കണമെന്ന് പരാതിയിലുണ്ട്.