തിരുവനന്തപുരം: അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്ന് കിട്ടിയെന്ന് ഇ.ഡി. ബിനീഷിന്റെ മൂന്ന് ബെനാമി സ്ഥാപനങ്ങളുടെ വിവരം കൂടി ലഭിച്ചിട്ടുണ്ടെന്നും ഇവയെ കുറിച്ചു കൂടുതല്‍ അന്വേഷിക്കണമെന്നും ബിനീഷിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നും ഇ.ഡി. കോടതിയില്‍ ആവശ്യപ്പെട്ടു.

ഡെബിറ്റ് കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഇതിനിടെ ബിനീഷ് കോടിയേരിയെയും സിപി.എമ്മിനെയും കുരുക്കി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും രംഗത്തെത്തി. ബിനീഷിനെ ബെംഗളൂരു ലഹരി മരുന്ന് കേസില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ എന്‍.സി.ബി. കോടതിയില്‍ അപേക്ഷ നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി കഴിഞ്ഞു കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് എന്‍.സി.ബി രംഗത്തെത്തിയിരിക്കുന്നത്.