കണ്ണൂര്‍: ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ട് വയസുള്ള കുട്ടിയുണ്ടെന്നുമുള്ള ബിഹാര്‍ സ്വദേശിനിയുടെ പരാതിയിലാണ് ബിനോയിയുടെ രക്തസാമ്പിളുകള്‍ കോടതി നിര്‍ദേശപ്രകാരം മുംബൈ ഓഷിവാര പൊലീസ് ശേഖരിച്ചത്. ഇതിന്റെ റിസള്‍ട്ട് മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചതായാണ് വിവരം.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നുമായിരുന്നു ബിഹാര്‍ സ്വദേശിനിയുടെ പരാതി. കുട്ടിക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.