മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെയുള്ള ലൈംഗികപീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബൈ കോടതി വ്യാഴാഴ്ച്ചത്തേക്ക്(27) മാറ്റി. കേസ് പരിഗണിക്കുന്ന ജഡ്ജി അവധിയായതിനാലാണ് ദിന്‍ഡോഷി സെഷന്‍സ് കോടതിയുടെ നടപടി.
വിവാഹം കഴിച്ചുവെന്നാണ് നേരത്തെ നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞിരിക്കുന്നതെന്ന് ബിനോയ് കൊടിയേരിയുടെ അഭിഭാഷകന്‍ പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് അഭിഭാകന്‍ വാദിച്ചു. അതേസമയം, കുട്ടിയുടെ പിതൃത്വം ബിനോയ് നിഷേധിച്ച സാഹചര്യത്തില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
അതിനിടെ, കുഞ്ഞിന്റെ അച്ഛന്‍ ബിനോയ് കോടിയേരി തന്നെയാണെന്ന് തെളിയിക്കുന്ന രേഖ പുറത്ത് വന്നു. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റാണ് ബിഹാര്‍ സ്വദേശിയായ യുവതി പുറത്തു വിട്ടിരിക്കുന്നത്. ഗ്രേറ്റര്‍ മുംബൈ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ അച്ഛന്റെ പേര് ‘ങൃ. ബിനോയ് വി. ബാലകൃഷ്ണന്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാസ്‌പോര്‍ട്ടിനും ബാങ്ക് രേഖകള്‍ക്കും പുറമേയാണ് ജനനസര്‍ട്ടിഫിക്കറ്റിലെ രേഖ. യുവതിയുടേത് പണം തട്ടാനുള്ള ശ്രമമാണെന്നും കുഞ്ഞ് തന്റേതല്ലെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബിനോയ് കോടിയേരി.
Be the first to write a comment.