തൃത്താല: സിപിഎമ്മിന്റെ താല്‍ക്കാലിക സെക്രട്ടറിയായി ചുമതലയേറ്റ എ വിജയരാഘവനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം.

‘ഇന്നത്തെ സിപിഎമ്മിന് ഏറ്റവും അനുയോജ്യനായ സംസ്ഥാന സെക്രട്ടറി സഖാവ് എ വിജയരാഘവന് അനുമോദനങ്ങള്‍” എന്നാണ് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞ സ്ഥാനത്തേക്കാണ് എ വിജയരാഘവന്‍ എത്തുന്നത്. ചികിത്സയ്ക്ക് അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു.