Connect with us

kerala

കോടിയേരി ബാലകൃഷ്ണന്റെ വിയോഗം മലയാളിയുടെ പൊതു നഷ്ടം: സാദിഖലി തങ്ങള്‍

അദ്ദേഹത്തിന്റെ വേര്‍പ്പാടില്‍ ദുഃഖാര്‍ത്ഥരായ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും വ്യസനത്തില്‍ പങ്കുചേരുന്നതായും തങ്ങള്‍ പറഞ്ഞു.

Published

on

മലപ്പുറം: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം മലയാളിയുടെ പൊതു നഷ്ടമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

രാഷ്ട്രീയപരമായ വ്യത്യസ്താഭിപ്രായങ്ങള്‍ക്കിടയിലും അദ്ദേഹവുമായി വളരെ നല്ല വ്യക്തി ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയിലെത്തിയപ്പോള്‍ അപ്പോളോ ആശുപത്രിയിലെത്തി കോടിയേരിയെ കണ്ടിരുന്നു. പ്രയാസങ്ങള്‍ക്കിടയിലും അദ്ദേഹം ഏറെ നേരം ഞങ്ങളോട് സംസാരിച്ചു. ആരോഗ്യം വീണ്ടെടുത്ത് സജീവ രാഷ്ട്രീയത്തിലേക്ക് തിരികെവരുമെന്ന പ്രതീക്ഷയോടെയാണ് അന്ന് അവിടെ നിന്നും മടങ്ങിയത്. ഇതിനിടെയാണ് വിയോഗവാര്‍ത്ത തേടിയെത്തിയിരിക്കുന്നത്.

വിശ്വസിച്ച ആദര്‍ശത്തില്‍ ഉറച്ചു നില്‍ക്കുകയും, അതിനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത ആത്മാര്‍ത്ഥതയുള്ള രാഷ്ട്രീയ നേതാവും നല്ല കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. പരസ്പരം ആദരവും സ്‌നേഹവും പ്രകടിപ്പിക്കുകയും ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുകയും ചെയ്തു. രോഗത്തിന്റെ വേദനകള്‍ അനുഭവിക്കുമ്പോഴും പുഞ്ചിരിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് അകം നിറഞ സ്‌നേഹം കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പ്പാടില്‍ ദുഃഖാര്‍ത്ഥരായ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും വ്യസനത്തില്‍ പങ്കുചേരുന്നതായും തങ്ങള്‍ പറഞ്ഞു.

kerala

ലൈഫ് എന്നാല്‍ കാത്തിരിപ്പെന്ന് പ്രതിപക്ഷം

വിലാസം സഹിതം പട്ടിക മന്ത്രിക്ക് കൈമാറാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മറുപടി നല്‍കി

Published

on

തിരുവനന്തപുരം: ഭവനരഹിതര്‍ക്ക് വീട് നല്‍കുന്ന ലൈഫ് പദ്ധതിയില്‍ സര്‍ക്കാറിന് പുരോഗതി കൈവരിക്കാനായില്ലെന്ന് പ്രതിപക്ഷം നിയമസഭയില്‍.കേരളത്തില്‍ ലൈഫ് എന്നാല്‍ കാത്തിരിപ്പാണെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ പി.കെ ബഷീര്‍ വിമര്‍ശിച്ചു. അതേസമയം കോണ്‍ഗ്രസ് നിര്‍മിച്ച്‌ നല്‍കിയ 1000 വീടുകളുടെ ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിക്കാമോയെന്നും മന്ത്രി എം ബി രാജേഷ് വെല്ലുവിളിച്ചു.

വിലാസം സഹിതം പട്ടിക മന്ത്രിക്ക് കൈമാറാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മറുപടി നല്‍കി. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.

Continue Reading

india

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചു കൊന്നു

വാഹനത്തില്‍ കുടുങ്ങിയ വാരിഷെയെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു.

Published

on

മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുന്നതിനെതിരെയുള്ള സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തി. മറാത്തി പത്രമായ ‘മഹാനഗരി ടൈംസ്’ ലേഖകന്‍ ശശികാന്ത് വാരിഷെ (48)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പന്താരിനാഥ് അംബേര്‍കര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

എണ്ണ ശുദ്ധീകരണശാലക്ക് എതിരെ സമരം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തിയതിന് നിലവില്‍ കേസുള്ളയാളാണ് അംബേര്‍ കാര്‍. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ വെളിപ്പെടുത്തി തിങ്കളാഴ്ച ശശികാന്ത് വാരിഷേയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇയാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ ഷിന്‍ഡെ, ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോയും നല്‍കിയിരുന്നു. തിങ്കളാഴ്ച രജാപുര്‍ ദേശീയ പാതക്ക് അടുത്തുള്ള പെട്രോള്‍ പമ്ബില്‍ വാരിഷെ തന്റെ സ്കൂട്ടിയില്‍ ഇരിക്കുമ്ബോള്‍ ജീപ്പില്‍ വന്ന അംബേര്‍കര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. വാഹനത്തില്‍ കുടുങ്ങിയ വാരിഷെയെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു.

നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് അംബേര്‍കര്‍ക്ക് എതിരെ പൊലീസ് കേസെടുത്തത്. കൊലപാതകത്തിന് കേസെടുക്കണമെന്ന് നാട്ടുകാരും താക്കറെ പക്ഷ ശിവസേന എംപി വിനായക് റാവുത്തും ആവശ്യപ്പെട്ടു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് റാവുത്ത് പറഞ്ഞു.

Continue Reading

crime

കഞ്ചാവ് വില്പന നടത്തിയ രണ്ടുപേര്‍ പിടിയില്‍

ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇരുവരും കഞ്ചാവ് കച്ചവടം നടത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കി

Published

on

കഞ്ചാവ് വില്പന നടത്തിയ രണ്ടുപേര്‍ പൊലീസ് പിടിയില്‍. പെരുമ്പായിക്കാട് ദയറപ്പള്ളി ഭാഗത്ത് മാലെപ്പറമ്പില്‍ വീട്ടില്‍ ജഫിന്‍ ജോയന്‍(26), ഏറ്റുമാനൂര്‍ കട്ടച്ചിറ കൂടല്ലൂര്‍ കവല ഭാഗത്ത് തേക്കുംകാട്ടില്‍ വീട്ടില്‍ നിഖില്‍ കുര്യന്‍ തോമസ്(29) എന്നിവരെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇരുവരും കഞ്ചാവ് കച്ചവടം നടത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

Continue Reading

Trending