ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. ആലപ്പുഴ കൈനകരിയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ അഞ്ഞൂറോളം താറാവുള്‍പ്പെടെയുള്ള പക്ഷികള്‍ ചത്തു. ഇവയുടെ സാമ്പിള്‍ ഭോപ്പാലിലെ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം എത്തിയതോടെയാണ് വൈറസ് രോഗബാധയെന്ന് ഉറപ്പിച്ചത്.

പ്രദേശത്ത് ഇന്ന് ഉച്ചക്ക് 12 മണിയോടെ കളളിങ് നടക്കും. കൈനകരിയില്‍ മാത്രം 700 താറാവ്, 1600 കോഴി എന്നിവയെ നശിപ്പിക്കേണ്ടതുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കുന്നത്.

കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഈ മാസം ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നു. പതിനായിരക്കണക്കിന് പക്ഷികളെയാണ് പ്രദേശത്ത് നിന്നും നശിപ്പിച്ചത്. ആലപ്പുഴയിലെ കുട്ടനാടന്‍ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് H5 N8എന്ന വൈറസ് രോഗം നേരത്തെ സ്ഥിരീകരിച്ചത്.