ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫ്രാങ്കോ മുളക്കലിന്റെ വിശ്വസ്തനാ ഫാദര്‍ ആന്റണി മാടശേരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. 10 കോടി രൂപയുടെ കള്ളപ്പണവുമായാണ് ആന്റണി മാടശേരി പിടിയിലായിരിക്കുന്നത്. സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. പണത്തിന്റെ രേഖകളൊന്നും ഹാജരാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഫ്രാന്‍സിസ്‌കന്‍ മിഷണറീസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നവജീവന്‍ സൊസൈറ്റിയുടേയും സഹോദയ സ്വകാര്യ സുരക്ഷാ ഏജന്‍സിയുടേയും പണമാണ് പിടിച്ചെടുത്തതെന്നാണ് ഫാദര്‍ മാടശേരിയുടെ വിശദീകരണം.