Connect with us

india

ഇന്ത്യയിലാകെ കലാപങ്ങളുണ്ടാക്കാന്‍ ബി.ജെ.പി ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്ന് സഞ്ജയ് റാവത്ത്

Published

on

ബി.ജെ.പി രാജ്യത്ത് കലാപങ്ങള്‍ക്ക് പദ്ധതിയിടുകയും സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്യുന്നുവെന്നും ഇന്ത്യയിലുടനീളം കലാപങ്ങള്‍ക്ക് തുടക്കമിടാന്‍ ഒരു വിഭാഗത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എം.പി സഞ്ജയ് റാവത്ത്. 2024ലെ തെരഞ്ഞെടുപ്പ് വരെ രാജ്യത്ത് കലാപം ഉണ്ടാക്കാനും കലാപത്തിന്റെ മറവില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അദാനി വിഷയം ശിവസേന (യു.ബി.ടി) ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആരാണ് കലാപകാരികള്‍ എന്നും രാജ്യത്ത് നടക്കുന്ന കലാപങ്ങള്‍ക്ക് പിന്നില്‍ ആരാണെന്നും എല്ലാവര്‍ക്കും അറിയാം. ഹൂബ്ലിയില്‍ കഴിഞ്ഞ ദിവസം നടന്ന കലാപം ആരാണ് ആസൂത്രണം ചെയ്തത്?. ഹൗറയിലെ കലാപം ആരാണ് ഉണ്ടാക്കിയത്!!?. ആരാണ് മഹാരാഷ്ട്രയില്‍ കലാപം ഉണ്ടാക്കിയത്. ഭാരതീയ ജനതാ പാര്‍ട്ടി പുതിയൊരു വിഭാഗം രൂപീകരിച്ചു. ഈ ചിറകിലൂടെയാണ് കലാപങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. 2024ലെ തെരഞ്ഞെടുപ്പിന് മുമ്ബ് രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെടുകയും പിന്നീട് തെരഞ്ഞെടുപ്പിനെ നേരിടുകയോ മാറ്റിവെക്കുകയോ ചെയ്യുക എന്നതാണ് അവരുടെ നയമെന്ന് തോന്നുന്നു’ അദ്ദേഹം പറഞ്ഞു.

ബംഗാളിലെ ആക്രമണങ്ങള്‍ ബി.ജെ.പി സ്‌പോണ്‍സര്‍ ചെയ്തതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നേടുക മാത്രമാണ് അവരുടെ ലക്ഷ്യം. ചില സീറ്റുകള്‍ ലക്ഷ്യം വച്ചിട്ടുണ്ട്. രാമനവമി അക്രമത്തിന് കാരണമാകുമോ? എന്നാല്‍ ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്നതോ ബി.ജെ.പി സര്‍ക്കാര്‍ ഇല്ലാത്തതോ ആയ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇത് നടക്കുന്നത്. മഹാരാഷ്ട്രയില്‍ ഷിന്‍ഡേബി.ജെ.പി സര്‍ക്കാര്‍ വളരെ ദുര്‍ബലമാണ്. അതു കൊണ്ടാണ് ഇവിടെ കലാപം പടച്ചുവിട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ നിന്നു പുറത്താക്കപ്പെടുമെന്ന ഭയമാണ് ഇതിന് കാരണമെന്നും സഞ്ജയ് റാവത് ആരോപിച്ചു. ബി.ജെ.പി തെരഞ്ഞെടുപ്പ് പാരാജയം ഭയക്കുന്നിടങ്ങളിലും ബി.ജെ.പി സര്‍ക്കാര്‍ പ്രതിസന്ധിയിലാവുന്നിടത്തും സംഘര്‍ഷങ്ങള്‍ ഉണ്ടാവുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവാദത്തില്‍ പരിഹാസവുമായി സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു.’ചിലര്‍ പ്രധാനമന്ത്രിയുടെ ബിരുദം വ്യാജമാണെന്ന് പറയുന്നു. എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സിലെ അദ്ദേഹത്തിന്റെ ബിരുദം ചരിത്രപരവും വിപ്ലവകരവുമാണെന്ന് ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു!. അതിനാല്‍ ഇത് നമ്മുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ വലിയ കവാടത്തില്‍ പ്രദര്‍ശിപ്പിക്കണം. അതിലൂടെ ആളുകള്‍ അതിനെക്കുറിച്ച് സംശയം ഉന്നയിക്കുന്നത് അവസാനിക്കും!’ സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്; നാളെ ആദ്യ ഘട്ട വോട്ടെടുപ്പ്, ഇന്ന് നിശബ്ദ പ്രചാരണം

അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ. 102 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണത്തിന് ഇന്നലെയോടെ കൊടിയിറങ്ങിയിരുന്നു. ഇന്ന് 102 മണ്ഡലങ്ങളിലും നിശബ്ദ പ്രചാരണമാണ്.

17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്.

ഏഴ് ഘട്ടമായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത് നാളെയാണ്. തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും യുപി, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലെ ഏതാനും സീറ്റുകളിലും നാളെ വോട്ടെടുപ്പ് നടക്കും. ഛത്തിസ്ഗഢിലെ നക്‌സൽ ബാധിതമേഖലയായ ബസ്തറിലും നാളെയാണ് വോട്ടെടുപ്പ്.

Continue Reading

india

അക്ബര്‍ ഇനി ‘സൂരജ്’ സീത ഇനി ‘തനായ’; സിലിഗുരിയില്‍ സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് പുതിയ പേര്

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം

Published

on

കൊൽക്കത്ത∙ പേരുവിവാദത്തിൽപ്പെട്ട സിംഹങ്ങൾക്കു പുതിയ പേരുമായി ബംഗാൾ. ‘അക്ബർ’ എന്ന ആൺ സിംഹത്തിനു ‘സൂരജ്’, ‘സീത’ എന്ന പെൺസിംഹത്തിന് ‘തനയ’ എന്നീ പേരുകൾ നൽകാനാണു നീക്കം. ബംഗാള്‍ സൂ അതോറിറ്റിയാണു സെൻട്രൽ സൂ അതോറിറ്റിക്കു നിർദേശം സമർപ്പിച്ചത്.

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.

 

Continue Reading

india

മുസ്‌ലിം അഭിഭാഷകരോട് മതപരമായ വിവേചനം; ജഡ്ജിയെ വിളിച്ചുവരുത്തി അലഹാബാദ് ഹൈക്കോടതി

‘ഒരു പ്രത്യേക സമുദായത്തിനെതിരെ ജഡ്ജിന്റെ നിരീക്ഷണങ്ങള്‍ അപമര്യാദയോട് കൂടിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.

Published

on

മുസ്‌ലിം  വിഭാഗത്തില്‍ പെട്ട അഭിഭാഷകരോട് മതപരമായ വിവേചനം കാണിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് മുതിര്‍ന്ന ജഡ്ജി വിവേകാന്ദ് ശരണ്‍ ത്രിപാഠിയെ അലഹാബാദ് ഹൈക്കോടതി വിളിച്ചുവരുത്തി. ‘ഒരു പ്രത്യേക സമുദായത്തിനെതിരെ ജഡ്ജിന്റെ നിരീക്ഷണങ്ങള്‍ അപമര്യാദയോട് കൂടിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മുസ്‌ലിം പുരോഹിതന്‍മാരായ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ ആലം ഖാസ്മി എന്നിവര്‍ക്കെതിരെ യുപിയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നല്‍കിയ കേസിന്റെ വിചാരണക്കിടയിലാണ് സംഭവം.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി കോടതി ഇടവേള അനുവദിക്കണമെന്ന മുസ്ലിം അഭിഭാഷകരുടെ അപേക്ഷ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വിവേകാനന്ദ് ശരണ്‍ ത്രിപാഠി മുമ്പ് നിരസിച്ചിരുന്നു. പ്രാര്‍ത്ഥനയ്ക്ക് പോകുന്ന് അഭിഭാഷകര്‍ക്ക് പകരം അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തു. ഇവര്‍ പ്രാര്‍ത്ഥനയ്ക്ക് പോകുന്ന സമയത്ത് കുറ്റാരോപിതരായ വ്യക്തികള്‍ക്കുവേണ്ടി അമിക്കസ് ക്യൂരി ഹജരാകണമെന്നും ഉത്തരവിട്ടു.

പ്രതികളിലൊരാള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ ജസ്റ്റിസ് ഷമീം അഹമ്മദ് കഴിഞ്ഞ മാസം സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരാകാന്‍ വിചാരണക്കോടതി മുസ്ലിം അഭിഭാഷകര്‍ക്ക് അനുമതി നല്‍കി. എന്നാല്‍ ഇലക്ട്രോണിക് തെളിവുകള്‍ക്കായുള്ള അപേക്ഷയില്‍ തീര്‍പ്പാക്കിയില്ല.
വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുകയും സ്റ്റേയുടെ ഗൗരവം മനസ്സിലാക്കുന്നതില്‍ ജഡ്ജി പരാജയപ്പെട്ടുവെന്നും ഏകപക്ഷീയമായ രീതിയിലാണ് മുന്നോട്ട് പോയതെന്നും കോടതി പറഞ്ഞു.

ഒരു പ്രത്യേക മതത്തില്‍ പെട്ടവരായതിനാല്‍ വിചാരണ വേളയില്‍ അപേക്ഷകന്റെ അഭിഭാഷകന്‍ ഹാജരായില്ലെന്ന’ ജഡ്ജിന്റെ നിരീക്ഷണത്തെയും കോടതി വിമര്‍ശിച്ചു. വ്യക്തിപരമായ പെരുമാറ്റത്തിലൂടെ ഒരു ജഡ്ജി മോശമായി പെരുമാറുന്നത് അവരുടെ ജുഡീഷ്യറിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം ഹരജിക്കാരനെതിരായ വിചാരണ തുടരുന്നതില്‍ നിന്ന് വിചാരണക്കോടതിയെ ഹൈക്കോടതി വിലക്കി. തുടര്‍ന്ന് ജുഡീഷ്യല്‍ ഓഫീസറെ വിളിച്ചുവരുത്തി കോടതി ഉത്തരവുകള്‍ സംബന്ധിച്ച് വിശദീകരണം തേടുകയും ചെയ്തു.

തിങ്കളാഴ്ച ജഡ്ജി ത്രിപാഠി സിംഗിള്‍ ജഡ്ജിക്ക് മുന്നില്‍ ഹാജരായി മാപ്പ് പറഞ്ഞു. തെറ്റിദ്ധരിപ്പിച്ചാണ് താന്‍ ഉത്തരവുകള്‍ പാസാക്കിയതെന്നും ഭാവിയില്‍ ജാഗ്രത പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടു ദിവസത്തെ സാവകാശം ത്രിപാഠിയുടെ അഭിഷകന്‍ തേടിയതോടെ കേസ് പതിനെട്ടിലേക്കു മാറ്റി.

Continue Reading

Trending