കൊല്‍ക്കത്ത: തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളെയും പാര്‍ട്ടി നേതാക്കളെയും ഭീഷണിപ്പെടുത്തി ബി.ജെ.പിയില്‍ ചേര്‍ത്താന്‍ ശ്രമം നടത്തുന്നുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംഘടനയില്‍ ചേര്‍ന്നില്ലെങ്കില്‍ ചിട്ടി തട്ടിപ്പ് കേസില്‍ അകത്തു കടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയാണ് പാര്‍ട്ടി നേതാക്കളെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും മമത വ്യക്തമാക്കി. കൊല്‍ക്കത്തയിലെ പൊതു ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ കേന്ദ്ര ഏജന്‍സികള്‍ ഞങ്ങളുടെ നേതാക്കളെയും ജനപ്രതിനിധികളെയും വിൡു ഭീഷണിപ്പെടുത്തുകയാണ്. ഒന്നുകില്‍ ബി.ജെ.പിയില്‍ ചേരുക, അല്ലെങ്കില്‍ ചിട്ടി തട്ടിപ്പ് കേസില്‍ ജയിലില്‍ കിടക്കാന്‍ തയ്യാറായിക്കൊള്ളുക എന്നാണ് അവര്‍ പറയുന്നത്ട-മമത പറഞ്ഞു.
പെട്രോള്‍ പമ്പും രണ്ടു കോടി രൂപയും തൃണമൂല്‍ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുകയാണെന്നും മമമ വ്യക്തമാക്കി. കര്‍ണാടകയിലേതു പോലെ ഇവിടെയും എല്ലായിടത്തും ബി.ജെ.പി കുതിരക്കച്ചവടത്തിന് തുനിഞ്ഞിരിക്കുകയാണെന്നും തുറന്നടിച്ചു മമത.
Be the first to write a comment.