Connect with us

kerala

അദാനിയെക്കുറിച്ചുള്ള ചര്‍ച്ചയെ ബിജെപി ഭയപ്പെടുന്നു’: പത്ത് ദിവസമായിട്ടും പ്രധാനമന്ത്രി സഭയില്‍ എത്താത്തത് വിചിത്രമാണെന്ന് പ്രിയങ്കഗാന്ധി

സഭ പ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കാര്‍ മനഃപൂര്‍വം സഭ നടത്തുന്നില്ല. അല്ലെങ്കില്‍ അവര്‍ക്ക് അത് ചെയ്യാന്‍ കഴിയുന്നില്ലെന്നും  പ്രിയങ്ക ഗാന്ധി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Published

on

അദാനിയെക്കുറിച്ചുള്ള ചര്‍ച്ചയെ ബിജെപി ഭയപ്പെടുന്നതിനാലാണ് പത്ത് ദിവസമായിട്ടും പ്രധാനമന്ത്രി സഭയില്‍ എത്താത്തതെന്ന് കോണ്‍ഗ്രസ് ലോക്സഭാ എം.പി പ്രിയങ്ക ഗാന്ധി. അദാനിക്കെതിരായ യു.എസ് കുറ്റാരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാതിരിക്കാനും ബിജെപി ഇരു സഭകളും നടത്താതിരിക്കാനും ബോധപൂര്‍വം ശ്രമിക്കുന്നു.

ഈ ശീതകാല സമ്മേളനത്തില്‍ മിക്ക ദിവസങ്ങളിലും വാദ പ്രതിവാദങ്ങളില്‍ മാത്രം ഊന്നിയതിനാല്‍ കഴിഞ്ഞ ആഴ്ച പാര്‍ലമെന്‍റ് ചൊവ്വ, ബുധന്‍ എന്നിങ്ങനെ രണ്ട് ദിവസം മാത്രമേ ശരിയായി പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ലോക്സഭയും രാജ്യസഭയും പതിവുപോലെ ഇന്നും ഉടനടി പിരിഞ്ഞു.

‘സഭ പ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കാര്‍ മനഃപൂര്‍വം സഭ നടത്തുന്നില്ല. അല്ലെങ്കില്‍ അവര്‍ക്ക് അത് ചെയ്യാന്‍ കഴിയുന്നില്ലെന്നും  പ്രിയങ്ക ഗാന്ധി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇത് അവരുടെ തന്ത്രമാണ്. അദാനിയെക്കുറിച്ചുള്ള ചര്‍ച്ചയെ അവര്‍ ഭയപ്പെടുന്നു. ഞാന്‍ പാര്‍ലമെന്‍റില്‍ പുതിയ ആളാണ്.

ഈ സമ്മേളനം ആരംഭിച്ചിട്ട് 10 ദിവസമായി. ഈ ദിവസമത്രയും പ്രധാനമന്ത്രി ഇവിടെ വരാത്തത് വിചിത്രമാണ്’- പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ഉപനേതാവും കോണ്‍ഗ്രസ് എം.പിയുമായ ഗൗരവ് ഗൊഗോയിയും ഇതേ ആരോപണം ഉന്നയിച്ചു.

അതേസമയം സഭ പ്രവര്‍ത്തിപ്പിക്കാന്‍ ബിജെപിക്ക് താല്‍പര്യമില്ലെന്ന് വളരെ വ്യക്തമാണെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂരും പറഞ്ഞു. ചര്‍ച്ച ഒഴിവാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇന്ന് അവിടെയുള്ളതിനാല്‍ അവര്‍ സെഷന്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചതായി വളരെ വ്യക്തമാണെന്ന് ഞാന്‍ കരുതുന്നു. പ്രതിപക്ഷ എതിര്‍പ്പില്‍നിന്ന് സഭ നിര്‍ത്തിവെക്കാനുള്ള ഒരു പ്രകോപനവും ഉണ്ടായില്ലെന്നും തരൂര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇഞ്ചോടിഞ്ച് പോരാട്ടം, ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് ഉയരുന്നു

3810 വോട്ടുകള്‍ക്ക് യുഡിഎഫിന്റെ ആര്യാടന്‍ ഷൗക്കത്ത് ലീഡ് ചെയ്യുന്നു.

Published

on

അഞ്ചാം റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 3810 വോട്ടുകള്‍ക്ക് യുഡിഎഫിന്റെ ആര്യാടന്‍ ഷൗക്കത്ത് ലീഡ് ചെയ്യുന്നു. യുഡിഎഫിന്റെ കോട്ടയായ മൂത്തേടത്ത് പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്.

എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടിന് ശേഷമാണ് ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങിയത്. ഒരു റൗണ്ടില്‍ 14 വോട്ടിങ്ങ് മെഷീനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. ചുങ്കത്തറ മാര്‍ത്തോമ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

174667 പേരാണ് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത് . പോസ്റ്റല്‍ വോട്ട് , സര്‍വീസ് വോട്ട് എന്നിവ വഴി 1402 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്.

Continue Reading

kerala

ആര്യാടന്‍ ഷൗക്കത്ത് മുന്നേറുന്നു; ആദ്യ ലീഡ് യുഡിഎഫിന്

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകളില്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറുന്നു. യുഡിഎഫിന് ആദ്യ ലീഡ്. പോസ്റ്റല്‍വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നിലാണ്.

എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടിന് ശേഷമാണ് ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങിയത്. ഒരു റൗണ്ടില്‍ 14 വോട്ടിങ്ങ് മെഷീനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. ചുങ്കത്തറ മാര്‍ത്തോമ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

174667 പേരാണ് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത് . പോസ്റ്റല്‍ വോട്ട് , സര്‍വീസ് വോട്ട് എന്നിവ വഴി 1402 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്.46 ബൂത്തുകള്‍ ഉള്ള വഴിക്കടവ് പഞ്ചായത്ത് എണ്ണി തീരാന്‍ മൂന്ന് റൗണ്ടുകള്‍ വേണ്ടി വരും. വഴിക്കടവ് പഞ്ചായത്ത് എണ്ണിത്തീരുന്നതോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ദിശ വ്യക്തമാകും. 43 ബൂത്തുകള്‍ ഉള്ള നിലമ്പൂര്‍ നഗരസഭയിലെ വോട്ട് എണ്ണി തീരാനും മൂന്ന് റൗണ്ട് വേണ്ടി വരും. 229 മുതല്‍ 263 വരെയുള്ള അമരമ്പലം പഞ്ചായത്തിലെ ബൂത്തുകളാണ് അവസാനം എണ്ണുക .

Continue Reading

kerala

‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയരുത്’; എം വി ഗോവിന്ദന് താക്കീതുമായി പിണറായി വിജയന്‍

ആര്‍എസ്എസുമായി നേരത്തെ യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തിലാണ് പിണറായി വിജയന്റെ താക്കീത്.

Published

on

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസുമായി നേരത്തെ യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തിലാണ് പിണറായി വിജയന്റെ താക്കീത്.

മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയരുത് എന്ന് പിണറായി വിജയന്‍ എം വി ഗോവിന്ദന് താക്കീത് നല്‍കി.

തിരുവനന്തപുരത്ത് എകെജി സെന്ററില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് പിണറായി വിജയന്‍ പരോക്ഷ വിമര്‍ശനം നടത്തിയത്.

അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്നായിരുന്നു എം.വി. ഗോവിന്ദന്‍ പറഞ്ഞത്. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബിജെപി വോട്ട് കിട്ടാന്‍ പഴയ കാലത്തെ കുറിച്ചുള്ള പ്രണയാര്‍ദ്രമായ ഓര്‍മപ്പെടുത്തലാണ് ഗോവിന്ദന്‍ നടത്തിയതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം.

ബിജെപി-സിപിഐഎം ബന്ധം സ്ഥിരീകരിക്കപ്പെട്ടു എന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും പ്രതികരിച്ചു. അടിയന്തരാവസ്ഥ കാലത്തെ കാര്യമൊക്കെ ഇപ്പോള്‍ പറയുന്നത് ബിജെപി വോട്ട് കൂടി സ്വരാജിന് കിട്ടാനുള്ള കള്ളക്കളി ആണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. ഗോവിന്ദന്റെ പരാമര്‍ശം സിപിഎമ്മിന്റെ ചരിത്ര രേഖയില്‍ ഉള്ളതാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും പറഞ്ഞു.

Continue Reading

Trending