ബിജെപി എംഎല്‍എയുടെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ആയുധ പരിശീലനം . താനെയിലെ മിരാ റോഡിലുള്ള സെവന്‍ ഇലവന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ ആയുധ പരിശീലനം നല്‍കുന്നത്.
ബിജെപി എംഎല്‍എ നരേന്ദ്ര മേത്തയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വിദ്യാലയം. പ്രകാശ് ഗുപ്തയെന്ന വ്യക്തി സമൂഹമാധ്യമങ്ങളില്‍ പരിശീലനത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.
മെയ് 25 നാണ് പരിശീലനം ആരംഭിച്ചത്. കുട്ടികളുടെ കൈയ്യില്‍ തോക്ക് ഏല്‍പ്പിച്ച് ഇതില്‍ തിരകള്‍ നിറയ്ക്കാനും നിറയൊഴിക്കാനും പരിശീലിപ്പിക്കുന്നതിന്റെയാണ് ചിത്രങ്ങള്‍. തോക്ക് ഉപയോഗത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പോലീസ് നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ തോക്കുപയോഗിക്കുന്നതിനുള്ള ലൈസന്‍സും മറ്റ് രേഖകളും തങ്ങളുടെ പക്കല്‍ ഉണ്ടെന്നാണ് ബജ്‌റംങ് ദള്‍ പ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.